Connect with us

Breaking News

കുഴിമന്തിയും അൽഫാമും ഇനി പേടികൂടാതെ കഴിക്കാം; തയ്യാറാക്കാം ഒന്നല്ല, മൂന്ന്തരം മയൊണൈസുകൾ

Published

on

Share our post

ദിവസങ്ങളായി പലരും ഒരന്വേഷണത്തിലാണ്. ‘വെജ് മയൊണൈസ് എങ്ങനെ രുചികരമായും ആരോഗ്യപ്രദമായും തയ്യാറാക്കാം?’ ഇതിന്റെ ചേരുവകളും തയ്യാറാക്കുന്ന വിധവും പലരോടും അന്വേഷിക്കുന്നവരും ഇന്റര്‍നെറ്റ് തപ്പുന്നവരും നിരവധി. വീട്ടമ്മമാരും പാചകക്കാരും ഭക്ഷണപ്രേമികളുമുണ്ട് കൂട്ടത്തില്‍. സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിന് നിരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ആരോഗ്യകരമായ രീതിയില്‍ വെജ് മയൊണൈസ് എങ്ങനെ തയ്യാറാക്കാം എന്ന അന്വേഷണത്തിന് ചൂടുപിടിച്ചത്. പാസ്ചറൈസ് ചെയ്ത മുട്ട ചേര്‍ത്ത മയോണൈസും ഉപയോഗിക്കാം

പ്രധാനമായും രണ്ടുതരത്തിലാണ് വെജ് മയൊണൈസുകള്‍ തയ്യാറാക്കുന്നത്. പാല്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന വെജ് മയൊണൈസിനാണ് ഇവിടെ കൂടുതല്‍ പ്രിയം. കട്ടത്തൈര് ഉപയോഗിച്ചുള്ള മയൊണൈസുമുണ്ട് പ്രചാരത്തില്‍. ഇത് കൂടുതല്‍ ആരോഗ്യപ്രദമാണെന്ന് പാചകവിദഗ്ധര്‍ പറയുന്നു
പാല്‍ ഉപയോഗിച്ചുള്ളത്
ചേരുവകള്‍
  • തണുത്ത പാല്‍-അര കപ്പ്
  • കടുകുപൊടി-അര ടീസ്പൂണ്‍
  • വെള്ള കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍
  • ഉപ്പ്-അര ടീസ്പൂണ്‍
  • പഞ്ചസാര-അര ടീസ്പൂണ്‍
  • ഓയില്‍-മുക്കാല്‍ കപ്പ്
  • വിനാഗിരി-ഒരു ടേബിള്‍ സ്പൂണ്‍.

തയ്യാറാക്കുന്ന വിധം: ഒരു മിക്‌സിയുടെ മീഡിയം ജാറില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ചേരുവകളും അര കപ്പ് ഓയിലും ചേര്‍ത്ത് മീഡിയം സ്പീഡില്‍ ഒരു മിനിറ്റ് ബ്‌ളന്‍ഡ് ചെയ്യുക. ക്രീം പരുവത്തില്‍ കട്ടിയായി വരുമ്പോള്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഓയിലും ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് നന്നായി ബ്‌ളന്‍ഡ് ചെയ്യുക. നല്ലപോലെ പേസ്റ്റ് രൂപത്തിലാകുമ്പോള്‍ ബാക്കി ഓയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുത്ത് സെര്‍വ് ചെയ്യാം.കട്ടത്തൈര് ഉപയോഗിച്ചുള്ളത്

ചേരുവകള്‍

  • പുളിയില്ലാത്ത കട്ടത്തൈര് (Set curd)-ഒരു കപ്പ്
  • ഫ്രഷ് ക്രീം-മൂന്ന് ടേബിള്‍ സ്പൂണ്‍
  • ഒലിവ് ഓയില്‍-മൂന്ന് ടേബിള്‍ സ്പൂണ്‍
  • വിനാഗിരി-ഒരു ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര-ഒരു ടീസ്പൂണ്‍
  • ഉപ്പ്-അര ടീസ്പൂണ്‍
  • വെള്ള കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍
  • ഹെര്‍ബ്‌സ്-അല്പം

തയ്യാറാക്കുന്ന വിധം: വിനാഗിരി ഒഴികെയുള്ള ചേരുവകളെല്ലാം ഒരുമിച്ചാക്കി മിക്‌സിയില്‍ മീഡിയം സ്പീഡില്‍ ബ്ലെന്‍ഡ് ചെയ്യുക. ക്രീം രൂപത്തിലാകുമ്പോള്‍ വിനാഗിരി ചേര്‍ത്ത് മിക്‌സ് ചെയ്‌തെടുക്കാം.വിവരങ്ങള്‍ക്ക് കടപ്പാട്: റഷീദ് മുഹമ്മദ്, മാസ്റ്റര്‍ ഷെഫ്, കാറ്റര്‍ ബേ ഹോസ്പിറ്റാലിറ്റി, കണ്ണൂര്‍

പാസ്ചറൈസ്ഡ് മയൊണൈസ്

കഴുകിവൃത്തിയാക്കി തിളക്കുന്ന വെള്ളത്തില്‍ രണ്ടുമിനിട്ട് മുക്കിവച്ച മുട്ടയുപയോഗിച്ചാണ് പാസ്ചറൈസ്ഡ് മയൊണൈസ് തയ്യാറാക്കുന്നത്. ചൂടുവെള്ളത്തില്‍ മുക്കിവെക്കുന്നതോടെ മുട്ടയുടെ പുറത്തുള്ള ബാക്ടീരിയകളെല്ലാം നശിക്കും. മുട്ട ക്ലോറിന്‍ ലായനിയില്‍ മുക്കിയും വൃത്തിയാക്കാം. കോഴിമുട്ട മിക്‌സിയുടെ ജാറിലിട്ട് ആവശ്യത്തിന് എണ്ണയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. എണ്ണ മുഴുവനായി ഒഴിക്കാതെ അല്പാല്പമായാണ് ഒഴിച്ചുകൊടുക്കേണ്ടത്. രുചിക്ക് വേണമെങ്കില്‍ വെളുത്തുള്ളിയോ ഉപ്പോ ചേര്‍ക്കുകയുമാകാം. പാസ്ചറൈസ്ഡ് മയോണൈസ് തയ്യാര്‍.


Share our post

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Breaking News

സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ചു.എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം 63, സഹൃദയാനഗറിലെ ലക്ഷ്മി മന്ദിരത്തില്‍ കെ.എസ് വിജയകുമാര്‍ (60) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെയാണ് ഇയാളെ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!