ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന വന്ന് യുവാവ് മരിച്ചു, വിവരമറിഞ്ഞ് മാതാവ് തളർന്നുവീണ് മരിച്ചു

Share our post

കോഴിക്കാേട്: ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ് മകൻ മരിച്ചു. വിവരമറിഞ്ഞ് മാതാവും മരിച്ചു. കോഴിക്കോട് അത്തോളിയിൽ നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.

ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ ശുഐബിനെ ഉടൻതന്നെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശുഐബിന്റെ മരണമറിഞ്ഞയുടൻ നഫീസ കുഴഞ്ഞുവീഴുകയായിരുന്നു. ആസ്പത്രിയിൽ എത്തിച്ച് അല്പം കഴിഞ്ഞതോടെ മരിച്ചു. നഫീസയുടെ മറ്റു മക്കൾ: ജുനൈസ്, റുമീഷ് (ഷാഡോ സൗണ്ട്സ്).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!