ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: ആറ് വിമാനങ്ങള്‍ വൈകി; ഹരിയാനയിലും പഞ്ചാബിലും റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ വൈകി. ഡല്‍ഹി- റിയാദ്, ഡല്‍ഹി- ഷിംല-കുളു, ഡല്‍ഹി- വാരാണസി, ഡല്‍ഹി- ധര്‍മ്മശാല- ശ്രീനഗര്‍, ഡല്‍ഹി- ഷിംല- ധര്‍മ്മശാല, ഡല്‍ഹി- ദെഹ്‌റാദൂണ്‍ വിമാനസര്‍വീസുകളാണ് വൈകിയത്. ഡല്‍ഹിയില്‍ ഞായറാഴ്ച രാവിലെയും കടുത്ത ശീതക്കാറ്റാണ് അനുഭവപ്പെട്ടത്.
5.6 ഡിഗ്രിയാണ് സഫ്ദര്‍ജങ്ങില്‍ രാവിലെ 6.10ന് രേഖപ്പെടുത്തിയ കുറഞ്ഞതാപനില. 200 മീറ്റര്‍ ദൂരക്കാഴ്ചയാണ് ഡല്‍ഹി വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലം പ്രദേശത്ത് രേഖപ്പെടുത്തിയത്. വടക്കേ ഇന്ത്യയില്‍ വ്യാപകമായി കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.
ഹരിയാനയിലും പഞ്ചാബിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് 20 തീവണ്ടികള്‍ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.