ഹജ്ജ് തീര്‍ത്ഥാടകര്‍ കൊവിഡ് വാക്‌സിന്റെ മുഴുവന്‍ ഡോസുകളും എടുക്കണമെന്ന് നിര്‍ദേശം

ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ മുഴുവന്‍ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.ഹജ്ജിന് അപേക്ഷിക്കുന്നവര്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കൂടാതെ മെനിഞ്ചൈറ്റിസ് വാക്‌സിനും സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനും എടുത്തിരിക്കണം. ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകര്‍ച്ചവ്യാധികളോ ഉണ്ടാവാനോ പാടില്ലെന്നും ആരോഗ്യവകുപ്പിന്റെ നിബന്ധനകളില്‍ പറയുന്നു.