Connect with us

Breaking News

അഴിമതി: ആറു വർഷത്തിനിടെ ശിക്ഷ 112 ഉദ്യോഗസ്ഥർക്ക്

Published

on

Share our post

കണ്ണൂർ: അഴിമതിക്കേസുകളിൽ കഴിഞ്ഞ ആറു വർഷത്തിനിടെ സംസ്ഥാനത്ത് ശിക്ഷിക്കപ്പെട്ടത് 112 സർക്കാർ ഉദ്യോഗസ്ഥർ. പ്യൂൺ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 50 പേരെയും ശിക്ഷിച്ചത് തലശ്ശേരി വിജിലൻസ് കോടതി.മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വിവിധ വകുപ്പുകളിലെ മേധാവികളടക്കം നിലവിൽ വിജിലൻസ് കേസ് നേരിടുന്നുണ്ട്.

രണ്ട് ഡിവൈ.എസ്.പി, മൂന്ന് എസ്.ഐ, ഒരു എ.എസ്.ഐ എന്നിവരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കുടുതൽ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തത് കഴിഞ്ഞ വർഷമാണ്. 47 കേസുകൾ. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യൂ വകുപ്പിൽ നിന്നുമായി 14 വീതം കേസുകളാണ് രജിസ്റ്റർ ചെയ്തത്.ആരോഗ്യ വകുപ്പിൽ ഏഴ് കേസുകളും രജിസ്‌ട്രേഷൻ വിഭാഗത്തിൽ നാല് കേസുകളുമാണ് ഉള്ളത്.

ജല അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ് വിഭാഗങ്ങളിൽ രണ്ട് വീതവും പൊലീസ്, സിവിൽ സപ്ലൈസ്, കെ.എസ്.ഇ.ബി, ലീഗൽ മെട്രോളജി എന്നിവയിൽ ഓരോന്നു വീതവുമാണ് കേസുകളുടെ എണ്ണം. 56 സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് കൈയോടെ പിടികൂടി അറസ്റ്റുചെയ്തു.

വിജിലൻസ് കേസിൽ ഒരു മാസത്തോളം റിമാൻഡിൽ കഴിഞ്ഞ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും കണ്ണൂർ ജില്ലയിലുണ്ട്. ഒന്നര വർഷത്തോളം സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനും ഇക്കൂട്ടത്തിലുണ്ട്.കേസ് കൂടുതൽ തെക്കൻ ജില്ലകളിൽഎറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകൾ കൂടുന്നത്. 14 കേസുകളാണ് കഴിഞ്ഞവർഷം അവിടെ രജിസ്റ്റർ ചെയ്തത്. വടക്കൻ ജില്ലകളിൽ 10 കേസുകളും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ശിക്ഷാ നിരക്കും കഴിഞ്ഞ വർഷം ഉയർന്നു.

വിജിലൻസ് കഴിഞ്ഞ ഒരു വർഷംഹയർസെക്കൻഡറി, ആരോഗ്യം, രജിസ്‌ട്രേഷൻ, റവന്യു, പൊതുമരാമത്ത്, പൊതുവിതരണം എന്നീ വകുപ്പുകളുടെ ഓഫീസുകളിലായി 1,715 റെയ്ഡുകൾ. 88 കേസുകളിൽ അന്വേഷണം നടത്തിയപ്പോൾ 116 കേസുകളിൽ രഹസ്യാന്വേഷണം. ഒൻപത് കേസുകളിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. 62 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കോടതികളിൽ കുറ്റപത്രം സമർപ്പിച്ചു. 446 കേസുകളിൽ പ്രാഥമികാന്വേഷണം നടത്തി 178 കേസുകൾ രജിസ്റ്റർ ചെയ്തു.

വിജിലൻസ് നടപടികൾ കാര്യക്ഷമമായതോടെ അഴിമതിയുടെ തോത് ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട്. വിജിലൻസിന് കിട്ടുന്ന പരാതികൾ വർദ്ധിച്ചു വരികയാണ്. കേസ് അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തെളിയിക്കുന്നത്.

ബാബു പെരിങ്ങേത്ത്, ഡിവൈ.എസ്.പി ,വിജിലൻസ്, കണ്ണൂർവിജിലൻസ് ഉണർന്നു പ്രവർത്തിച്ചാൽ അഴിമതി തുടച്ചു നീക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ കണക്കുകൾ പറയുന്നത്. സർക്കാർതലത്തിലെ അഴിമതി തടയാൻ ശക്തമായ നടപടി ആവശ്യമാണ്. രാജു വാഴക്കാല വിവരാവകാശ പ്രവർത്തകൻ


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!