ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എം .പി കുഴഞ്ഞുവീണ് മരിച്ചു

ജലന്ധർ: ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എം പി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധർ എം .പി സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. രാഹുൽ ഗാന്ധിയ്‌ക്കൊപ്പം നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു.രാവിലെ പഞ്ചാബിലെ ജലന്ധറിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെയാണ് സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞുവീണത്.
ഉടൻ ഫില്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എംപിയുടെ മരണത്തെ തുടർന്ന് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു.