Breaking News
പ്രവീണ്‍ വെട്ടിച്ചത് രണ്ട് കോടിയെന്ന് കമ്മീഷണര്‍; 100 കോടിയെന്ന് പ്രോസിക്യൂട്ടര്‍; കോടികള്‍ എവിടെ ?

തൃശ്ശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ സംഖ്യ സംബന്ധിച്ച് പോലീസിനും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും ഭിന്നസ്വരം. തട്ടിപ്പ് സംബന്ധിച്ച് രണ്ടുകോടിയുടെ പരാതിയാണ് ഇതുവരെ കിട്ടിയതെന്നും അതിനാല്‍ തട്ടിപ്പ് രണ്ടുകോടിയുടേതാണെന്നേ ഇപ്പോള്‍ പറയാനാകൂയെന്നും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ പറഞ്ഞു.
എന്നാല്‍ പ്രവീണ്‍ റാണയെ കോടതിയില്‍ ഹാജരാക്കവേ നുറുകോടിയുടെ തട്ടിപ്പാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരിക്കുന്നതെന്നാണ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സുനില്‍ കോടതിയെ അറിയിച്ചത്. റാണയെ 27 വരെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലടച്ചു. 36 കേസുകളെടുത്തതായി സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
ഭാഗ്യമില്ല
ഒളിവില്‍ കഴിഞ്ഞിരുന്ന എറണാകുളത്തെ ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് ജനുവരി ആറിന് അന്വേഷിച്ചെത്തിയ പോലീസിന് റാണയെ പിടികൂടാനാകാത്തത് പോലീസിന്റെ ദൗര്‍ഭാഗ്യം കാരണമാണെന്ന് പോലീസ് കമ്മിഷണര്‍. പോലീസ് എത്തുന്ന കാര്യം റാണ അറിഞ്ഞത് പോലീസില്‍നിന്ന്തന്നെ വിവരം കിട്ടിയാണെന്ന ആരോപണത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഈ പ്രതികരണം. വൈകാതെ പിടികൂടാനായല്ലോ എന്നും കമ്മിഷണര്‍ പ്രതികരിച്ചു.
പിടിച്ചെടുത്തവ
റാണ രക്ഷപ്പെട്ട കാറും ഇയാളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ആഡംബര കാറും ഉള്‍പ്പെടെ ഏഴു കാറുകള്‍ പിടിച്ചെടുത്തു. 17 ലാപ്‌ടോപ്പുകളും എട്ടു ഹാര്‍ഡ് ഡിസ്‌കുകളും 35 മൊബൈല്‍ സിം കാര്‍ഡുകളും പിടികൂടി.
തൃശ്ശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കവേ പോലീസിനെതിരേ പരാതിയില്ലെന്ന് റാണ പറഞ്ഞു. രണ്ടുദിവസത്തിനകം കസ്റ്റഡി അപേക്ഷ നല്‍കാനാണ് പോലീസിന്റെ നീക്കം. കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ബിസിനസ് പങ്കാളി കണ്ണൂര്‍ സ്വദേശി ഷൗക്കത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കും.
വെട്ടിച്ച കോടികള്‍ എവിടെ?
പ്രവീൺ റാണയുടെ സേഫ്
ആൻഡ് സ്‌ട്രോങ് സ്ഥാപനങ്ങളുടെ
കോർപറേറ്റ് ഓഫീസ്.
തൃശ്ശൂര്‍: 200 കോടിയോളം നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയുടെ സ്വത്തുക്കള്‍ എവിടെയെന്നത് ദുരൂഹം. 2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലും വയനാട്ടിലും സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ 77.5 ലക്ഷം രൂപയുടെ ആസ്തി ഉണ്ടെന്നാണ് സത്യവാങ്മൂലം നല്‍കിയിരുന്നത്.
തൃശ്ശൂരിലെ സ്വകാര്യബാങ്കില്‍ 23 ലക്ഷത്തിന്റെ നിക്ഷേപം, മൂന്നിടത്ത് സ്വന്തമായി ഭൂമി, 41.6 ലക്ഷത്തിന്റെ കാറും പാറമേക്കാവ്, കാനാടി, ഗുരുവായൂര്‍ വില്ലേജുകളായി മൂന്നിടത്ത് ഭൂമിയും ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നത്. 26 ലക്ഷത്തിന്റെ കാര്‍വായ്പ മാത്രമാണ് ബാധ്യതയായി സത്യവാങ്മൂലത്തില്‍ അന്ന് രേഖപ്പെടുത്തിയിരുന്നത്. മത്സരിക്കുന്ന ഘട്ടത്തില്‍ റാണ ഒരു വഞ്ചനക്കേസില്‍ പ്രതികൂടിയായിരുന്നു. നിലവില്‍ റാണക്കെതിരേയുള്ള കേസുകള്‍ രജിസ്റ്റര്‍ചെയ്ത തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ത്തന്നെയായിരുന്നു അന്ന് വഞ്ചനാക്കേസും രജിസ്റ്റര്‍ ചെയ്തത്.
ഇപ്പോള്‍ അറസ്റ്റിനെത്തുടര്‍ന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലില്‍ പാലക്കാട്ട് 55 സെന്റ് സ്ഥലമുണ്ടെന്ന് മാത്രമാണ് അറിയിച്ചത്. കേസുകള്‍ വന്നതിനു പിന്നാലെ 16 കോടിയോളം രൂപ കണ്ണൂര്‍ സ്വദേശിയായ പങ്കാളിക്ക് കൈമാറിയതായും ചോദ്യംചെയ്യലില്‍ മൊഴി നല്‍കി.
തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം റാണ എന്തുചെയ്‌തെന്ന് കണ്ടെത്താന്‍ കൂടുതല്‍ മേഖലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 11 കമ്പനികളിലൂടെയാണ് പ്രവീണ്‍ റാണ ബിസിനസ് നടത്തിയിരുന്നത്. പുതുതലമുറ ബാങ്കുകളിലെ അക്കൗണ്ടുകള്‍ പരിശോധിച്ച പോലീസ് സംശയത്തിലുള്ള പണ ഇടപാടുകളില്‍ വ്യക്തത വരുത്തുകയാണ്. സ്ഥാപനം പൊട്ടിയതോടെ മൂന്നു മാസത്തിനുള്ളില്‍ 61 കോടി രൂപ അക്കൗണ്ടില്‍നിന്ന് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്