28 കുട്ടികൾ കൂടി അദ്ധ്യാപകന്റെ പീഡനത്തിനിര

Share our post

തളിപ്പറമ്പ്: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അദ്ധ്യാപകൻ 28 കുട്ടികളെക്കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

മലപ്പുറം കൊണ്ടോട്ടി കൊരണ്ടി പറമ്പിൽ എം.ഫൈസലിനെ (52) കഴിഞ്ഞദിവസമാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്.നേരത്തെ വളപട്ടണത്തെ ഒരു സ്കൂളിലും ഇയാൾ ജോലി ചെയ്തിരുന്നു. സ്കൂളിലെ പതിവ് കൗൺസലിംഗിലാണ് അദ്ധ്യാപകന്റെ മോശമായ പ്രവൃത്തിയെക്കുറിച്ച് വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയത്.

ആദ്യം രണ്ട് കുട്ടികളാണ് ഇക്കാര്യം പറഞ്ഞത്. പിന്നീട് ചൈൽഡ് ലൈനിന്റെ സഹായത്തോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. 2021 നവംബർ മുതൽ വിവിധ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!