പേരാവൂർ പഞ്ചായത്ത് തൊഴിൽ സഭ;വിശദ വിവരം വായിക്കാം

പേരാവൂർ: പഞ്ചായത്തിൽ സമഗ്ര തൊഴിലാസൂത്രണത്തിനുള്ള തൊഴിൽ സഭ ജനുവരി 17 മുതൽ 19 വരെ നടക്കും.പ്രാദേശിക സാമ്പത്തിക വികസനം,തൊഴിൽ സംരംഭക സാധ്യതകൾ,തൊഴിൽ പരിശീലന സാധ്യതകൾ എന്നിവ തൊഴിൽസഭയിൽലഭ്യമാവും.
17ചൊവ്വാഴ്ചമേൽമുരിങ്ങോടി,മുരിങ്ങോടി,പുതുശേരി,തെറ്റുവഴി,പേരാവൂർ ടൗൺ വാർഡുകളുടെ തൊഴിൽ സഭ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
18 ബുധനാഴ്ച വളയങ്ങാട്,മടപ്പുരച്ചാൽ,മണത്തണ,കല്ലടി,തൊണ്ടിയിൽ,മുള്ളേരിക്കൽ വാർഡുകളുടേത് തൊണ്ടിയിൽ സീന ഓഡിറ്റോറിയത്തിൽ നടക്കും. 19 വ്യാഴാഴ്ച ഇരിപ്പറക്കുന്ന്,കുനിത്തല,തെരു,വെള്ളർവള്ളി,കോട്ടുമങ്ങ വാർഡുകളുടെ തൊഴിൽ സഭ തെരു സാംസ്‌കാരിക നിലയത്തിലും നടക്കും.