48കാരനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: നിരണം സ്വദേശിയായ 48 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരണം ചാല ക്ഷേത്രത്തിന് സമീപം ചെങ്ങഴപ്പള്ളിൽ കോട്ടയ്ക്കകത്ത് വീട്ടിൽ സതീഷിനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ വെള്ളിയാഴ്ച രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുളിക്കീഴ് പോലീസ് എത്തി നടത്തിയ മേൽ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.