Breaking News
അര്‍ബുദമരുന്നിന് 17,984 രൂപ കുറയും; അവശ്യമരുന്നുകളുടെ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ നടപടി
തൃശ്ശൂര്‍: അവശ്യമരുന്നുകളുടെ വിലയില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള കൂടുതല്‍ ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണസമിതി. നിലവില്‍ പട്ടികയിലുള്‍പ്പെട്ടിരുന്ന 112 ഇനങ്ങള്‍ക്കാണ് പുതിയ തീരുമാനത്തോടെ വില കുറയുക. അര്‍ബുദമരുന്നായ ട്രാസ്റ്റുസുമാബിന് 17,984 രൂപയാണ് കുറയുക. 16 ഇനങ്ങള്‍ നിയന്ത്രണപ്പട്ടികയില്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇവയില്‍ എട്ടെണ്ണത്തിന് നിലവില്‍ വിപണിയില്‍ കിട്ടുന്നതിനെക്കാള്‍ കൂടിയ വിലയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മൊത്തവ്യാപാര വിലസൂചിക പ്രകാരം കഴിഞ്ഞ തവണ പത്തു ശതമാനത്തിലധികം വിലക്കൂടുതലാണ് പട്ടികയിലുള്ള മരുന്നുകള്‍ക്കുണ്ടായത്. ഇത് വലിയ കൊള്ളയാണെന്ന ആരോപണം ഉയര്‍ന്നെങ്കിലും നിയമപരമായി നിലനില്‍ക്കുന്നതാകയാലാണ് സര്‍ക്കാര്‍ മറ്റു വഴികള്‍ തേടിയത്. മരുന്നിന്റെ ആവശ്യകതയും വിറ്റുവരവും മറ്റും കണക്കിലെടുത്ത് ചില മരുന്നുകളുടെ കാര്യത്തില്‍ വില പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചതങ്ങനെയാണ്.
ആദ്യപടിയായി, പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള 134 ഇനങ്ങള്‍ക്ക് വില കുറച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. ഇതില്‍ 128 ഇനങ്ങളാണ് ചേര്‍ത്തിരിക്കുന്നതെങ്കിലും 16 എണ്ണം പുതിയതായി ഉള്‍പ്പെടുത്തിയതാണ്. നിലവിലുണ്ടായിരുന്ന 112 ഇനത്തിന്റെയും വിലയില്‍ മോശമല്ലാത്ത കുറവ് വരുത്തിയിട്ടുണ്ട്. അസ്ഥികളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുള്ള സോള്‍ഡ്രോണിക് ആസിഡിന്റെ വില 4664.
74 രൂപയില്‍നിന്ന് 2133.32 രൂപയായാണ് കുറച്ചത്. അണുബാധക്കെതിരേയുള്ള അസിത്രോമൈസിന്‍, വാന്‍കോമൈസിന്‍, അമോക്‌സിസിലിന്‍- ക്ലോവുനിക് ആസിഡ് സംയുക്തം, വേദനസംഹാരിയായ ഐബുപ്രൊഫൈന്‍, ചിക്കന്‍പോക്സിനും മറ്റുമെതിരേയുള്ള അസിക്ലോവിര്‍ തുടങ്ങിയ മരുന്നിനങ്ങളുടെയൊക്കെ വില കുറച്ചു.
എന്നാല്‍, പുതിയതായി ഉള്‍പ്പെടുത്തിയ ചിലത് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലയെക്കാള്‍ കുറവില്‍ കിട്ടാനുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രോസ്‌ട്രേറ്റ് അര്‍ബുദമരുന്നായ ലുപ്രോളൈഡ് അസെറ്റേറ്റിന്റെ മൂന്നിനങ്ങളാണ് പുതിയതായി ചേര്‍ത്തിട്ടുള്ളത്. ഇത് ഇപ്പോള്‍ നിശ്ചയിക്കപ്പെട്ട വിലയുടെ തൊട്ടടുത്ത വിലകളില്‍ ലഭ്യമാണ്. ഹൃദ്രോഗചികിത്സയ്ക്കുള്ള ടെനക്ടപ്ലേസ് മരുന്നിന് 45,000 രൂപയാണ് ഒരിനത്തിന് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാലിത് മുപ്പതിനായിരം രൂപയ്ക്ക് മുകളില്‍ ഇപ്പോള്‍ത്തന്നെ ഓണ്‍ലൈന്‍ ഫാര്‍മസികളില്‍ കിട്ടുന്നുണ്ട്.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു