കരിപ്പൂരില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാലരകിലോയിലധികം സ്വര്‍ണം പിടികൂടി.
എയര്‍ കാര്‍ഗോ കോംപ്ലക്സ് വഴി കടത്താന്‍ ശ്രമിച്ച രണ്ട് കോടി അന്‍പത്തിയഞ്ച് ലക്ഷം രൂപ
വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
റൈസ് കുക്കര്‍, എയര്‍ ഫ്രൈയര്‍, ജ്യൂസ് മേക്കര്‍ എന്നിവയില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എയര്‍ കാര്‍ഗോ വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
സംഭവത്തില്‍ കാപ്പാട് സ്വദേശിയായ ഇസ്മയില്‍, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് പിടിയിലായത്.