ആർ.എസ്.എസ് പ്രവർത്തകൻ വിദ്യാർത്ഥിയെ മർദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

മാവേലിക്കര: പ്ലസ്‌വൺ വിദ്യാർഥിയെ ആർ.എസ്.എസ് പ്രവർത്തകൻ ക്രൂരമായി മർദിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ചെട്ടികുളങ്ങര എച്ച്എസ്എസിലെ വിദ്യാർഥി ഈരേഴ തെക്ക് കാരിക്കുളങ്ങര വീട്ടിൽ അഭിലാഷ് (15) ആണ് ആക്രമണത്തിനിരയായത്. കൈതവടക്ക് മുണ്ടപ്പള്ളിൽ കിഴക്കതിൽ ദിലീപ് ആണ് ആക്രമിച്ചത്. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റ അഭിലാഷ് ആലപ്പുഴ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു.
ചെട്ടികുളങ്ങര പഴയ പഞ്ചായത്ത് ഓഫീസിന്റെ വടക്കുഭാഗത്തെ ഇടറോഡിൽ മൂന്നിന് വൈകിട്ട് 4.30നാണ് സംഭവം. സ്‌കൂൾ വിട്ട് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ അഭിലാഷിനെ ദിലീപ് ആക്രമിക്കുകയായിരുന്നു.
തൊട്ടടുത്താണ് ദിലീപിന്റെ വീട്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ അഭിലാഷിനെ ദിലീപ് മർദിക്കുന്നത് വ്യക്തമായി കാണാം. ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കണമെന്ന് സി.പി.ഐ .എം മാവേലിക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.