Connect with us

Breaking News

‘പഴയിടം പരമസാത്വികൻ, പാവപ്പെട്ടവർക്കൊപ്പം നിന്നു’: പിന്തുണയുമായി മന്ത്രി വാസവൻ

Published

on

Share our post

കോട്ടയം: കലോത്സവ ഭക്ഷണ വിവാദം നിലനിൽക്കെ, പഴയിടം മോഹനൻ നമ്പൂതിരിയെ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ. മനുഷ്യനന്മയും ധാർമികതയും ഉയർത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തിനൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിലേക്കു തിരിച്ചുവരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നതെന്ന് സന്ദർശനത്തിനുശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. സിപിഎമ്മിന്റെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ് വാസവൻ പഴയിടത്തിന്റെ വീട്ടിലെത്തിയത്.

‘‘ഓണത്തിനും വിഷുവിനും ഈസ്റ്ററിനുമെല്ലാം നല്ല പായസം ഉണ്ടാക്കിത്തന്നിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാൻ ഞങ്ങളോടൊപ്പംനിന്ന തിരുമേനിയെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും തരത്തിൽ മറന്നാൽ അതു വലിയ അധാർമികതയാകും. നിരവധി സന്ദർഭങ്ങളിൽ ഞങ്ങൾ അഭ്യർഥിച്ചിട്ട് പാവപ്പെട്ടവർക്കു സഹായം നൽകുകയും കല്യാണങ്ങൾ നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ നന്മ നിറഞ്ഞ അദ്ദേഹത്തിന്റെ മനസ്സാണ്.

സർക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ പോകില്ല. പരമസാത്വികനായ തിരുമേനിയാണ്. കലോത്സവത്തിലേക്കു തിരിച്ചുവരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നത്’’ – വാസവൻ പറഞ്ഞു.

അതേസമയം, സർക്കാരിന്റെ പ്രതിനിധി ആയല്ല മന്ത്രി കാണാൻ വന്നതെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചു. വി.എൻ. വാസവനെ സഹോദരനെപ്പോലെയാണ് കാണുന്നത്. കലോത്സവത്തിലേക്കു മടങ്ങിയെത്തില്ലെന്ന തീരുമാനം മാറ്റുന്നതിനെക്കുറിച്ചു പറയാൻ സമയമായിട്ടില്ലെന്നും പഴയിടം കൂട്ടിച്ചേർത്തു.

കലോത്സവത്തിന് മാംസാഹാരം വിളമ്പാത്തതിനു പഴയിടത്തിനുനേരെ ഒരു വിഭാഗം വിമർശനം ഉയർത്തിയിരുന്നു. അതോടെ ഇനി മുതൽ കലോത്സവങ്ങൾക്കു പാചകം ചെയ്യാനില്ലെന്ന് പഴയിടം നിലപാടെടുത്തു.


Share our post

Breaking News

മാലൂരിൽ അമ്മയും മകനും മരിച്ച സംഭവം ; പോലീസ് അന്വേഷണം തുടങ്ങി

Published

on

Share our post

മാലൂർ : അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.നിട്ടാറമ്പ് സ്വദേശി നിർമല (62) മകൻ സുമേഷ് (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്‌തെന്നാണ് സംശയം.ഇന്ന് രാവിലെയോടെയാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിലോ പുറത്തോ ലൈറ്റ് ഉണ്ടായിരുന്നില്ല. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ആശാ വാർക്കറേയും പഞ്ചായത്ത് അധികൃതരേയും വിവരം അറിയിച്ചു . ഇവർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തി വീട് തുറന്ന് പരിശോധിച്ചത്.വീടിനകത്തെ മുറിയിൽ മകനെ തൂങ്ങി മരിച്ച നിലയിലും അതേ മുറിയിൽ നിലത്ത് മരിച്ചുകിടക്കുന്ന നിലയിൽ അമ്മയെയും കണ്ടെത്തി. മകൻ സ്ഥിരം മദ്യപാനിയാണെന്നും ഇയാൾ മുൻപും മദ്യപിച്ചെത്തി അമ്മയുമായി വഴിക്കിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ മരണകാരണം വ്യക്തമാകാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.


Share our post
Continue Reading

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Trending

error: Content is protected !!