മാലിന്യ സംസ്കരണം: പയ്യന്നൂർ നഗരസഭ ഒന്നാമത്

പയ്യന്നൂർ: ഗാർഹിക അജൈവ മാലിന്യ ശേഖരണ സംസ്കരണ രംഗത്ത് നൂറു ശതമാനം ലക്ഷ്യം കൈവരിച്ച് സംസ്ഥാനത്ത് മാതൃകാപരമായ പ്രവർത്തനം പൂർത്തീകരിച്ച ആദ്യ നഗരസഭയെന്ന ബഹുമതി പയ്യന്നൂരിന്. ഇതുസംബന്ധിച്ച പ്രഖ്യാപനം ടി.ഐ. മധുസൂദനൻ എം.എൽ.എ. നിർവ്വഹിച്ചു. ബഹുമതി കരസ്ഥമാക്കാൻ പ്രവർത്തിച്ച ഹരിത കർമ്മ സേനാഗംങ്ങളെ നഗരസഭ ആദരിച്ചു. ഇതോനുബന്ധിച്ച് ചേർന്ന യോഗത്തിൽ വിദ്യാലയങ്ങൾക്കുള്ള ദൊ – രംഗ്ബിൻ, ഹരിതസേനാംഗങ്ങൾക്കുള്ള വി.ജി.എഫ്, യൂണിഫോം, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയുടെ വിതരണവും എം.എൽ.എ. നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി. ജയ, വി. ബാലൻ, വി.വി. സജിത, ടി. വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർ മണിയറ ചന്ദ്രൻ, സി.ഡി.എസ്. ചെയർപേഴ്സൺ പി.പി. ലീല, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം. സുനിൽകുമാർ, ഹരിതകേരള മിഷൻ ജില്ലാകോർഡിനേറ്റർ ഇ.കെ. സോമശേഖരൻ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ സി. സുരേഷ് കുമാർ, ഹരിതകർമ്മസേന പ്രസിഡന്റ് എൻ. രേഷ്മ, സെക്രട്ടറി എം.പി. ലേഖ സംസാരിച്ചു.ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിയിലൂടെ മാലിന്യ സംസ്കരണം ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ – മാലിന്യ പ്രവർത്തനങ്ങളിലൂടെ മാലിന്യ മുക്ത നഗരമാക്കി മാറ്റുകയും, മാലിന്യസംസ്കരണ രംഗത്ത് മാതൃക സൃഷ്ടിക്കുകയുമാണ് ഹരിത കർമ്മസേന ചെയ്തത്.
52 അംഗങ്ങൾ, 7 ക്ലസ്റ്റർ2017 ൽ കുടുംബശ്രീ മുഖേന 44 വാർഡുകളിലുമായി ആരംഭിച്ച നഗരസഭ ഹരിതകർമ്മ സേന 52 അംഗങ്ങളുള്ള ഏഴ് ക്ലസ്റ്ററുകളായാണ് പ്രവർത്തിച്ചു വരുന്നത്. നെല്ലിക്ക ആപ്പിലൂടെ ഹരിത സഹായ സ്ഥാപനമായ നിർമ്മൽ ഭാരത് ട്രസ്റ്റിന്റെ സഹകരണത്തോടെ ഡിജിറ്റലൈസേഷൻ വഴിയാണ് മാലിന്യം ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്നത്.
ശേഖരിച്ച മാലിന്യം വാർഡുകളിലെ മിനി എം.സി.എഫിലേക്ക് മാറ്റി അവിടെ നിന്നും നഗരസഭയുടെ മൂരിക്കൊവ്വലിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിച്ച് തരംതിരിച്ച് മൂല്യമുള്ള വസ്തുക്കൾ അംഗീകൃത ഏജൻസിക്ക് കൈമാറുന്നു. പ്രത്യേകം തയ്യാറാക്കിയ കലണ്ടറിന്റെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക് കവറുകൾ, ബോട്ടിൽ, തെർമോകോൾ, മരുന്ന് സ്ലീപ്പ്, ചെരുപ്പ്, ബാഗ്, ഇലക്ട്രോണിക് മാലിന്യം, തുണി എന്നിവയും വ്യത്യസ്ത മാസങ്ങളിലായി ശേഖരിച്ച് സംസ്കരണത്തിനയയ്ക്കുന്നുണ്ട്.
നഗരസഭയെ സമ്പൂർണ്ണ പ്ലാസ്റ്റിക് മുക്ത, ഹരിത നഗരസഭയായി നിലനിർത്തുന്നതിന്, കുട്ടികളിൽ വരെ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഴുവൻ വിദ്യാലയങ്ങളിലും ദൊ -രംഗ് ബിൻ നൽകിയത് ചെയർപേഴ്സൺ കെ.വി. ലളിത