ഓണ്‍ലൈനില്‍ പരിചയപ്പെട്ട് ലൈംഗികചൂഷണം; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

കുണ്ടറ: നെടുമങ്ങാട് സ്വദേശിയായ യുവാവിനെ പോക്‌സോ കേസില്‍ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. പൂവറ്റൂര്‍ കുന്നില്‍വീട്ടില്‍ നിഖിലാ(23)ണ് പിടിയിലായത്.
കുണ്ടറ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ചൂഷണത്തിനിരയാക്കിയത്. കഴിഞ്ഞ ഡിസംബര്‍ ആദ്യം ഓണ്‍ലൈന്‍ മാധ്യമംവഴിയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
പ്രണയം നടിച്ച് നിരന്തരം ഓണ്‍ലൈനായി ലൈംഗികചൂഷണം നടത്തുകയായിരുന്നു.