Breaking News
കന്നുകാലികളിൽ ചർമമുഴ രോഗം പടരുന്നു

കേളകം: ക്ഷീരകർഷകരെ ആശങ്കയിലാക്കി കന്നുകാലികളിലെ ചർമമുഴ രോഗം പടരുന്നു. കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽപെട്ട ക്ഷീരകർഷകരുടെ കന്നുകാലികളിലാണ് രോഗം പടരുന്നതായി റിപ്പോർട്ട്. ലംപി സ്കിൻ ഡിസീസ് എന്നറിയപ്പെടുന്ന രോഗമാണ് ഈ പഞ്ചായത്തുകളിൽ റിപ്പോർട്ട് ചെയ്തത്. രണ്ടുമാസം മുമ്പ് കേളകം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ രോഗം കണ്ടെത്തിയിരുന്നു. രോഗം വന്ന രണ്ട് പശുക്കൾ ചത്തതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി.
പ്രതിരോധ നടപടികളിലൂടെ രോഗവ്യാപനം തടഞ്ഞപ്പോഴാണ് മറ്റിടങ്ങളിൽ രോഗത്തിന്റെ വരവ്. പശുക്കളുടെ പാലുൽപാദനവും പ്രത്യുൽപാദനക്ഷമതയുമെല്ലാം ഗണ്യമായി കുറക്കുന്ന ലംപി സ്കിൻ ക്ഷീരമേഖലക്ക് വലിയ വെല്ലുവിളിയാണ്. കാർഷികത്തകർച്ചയിലും കോവിഡ് പ്രതിസന്ധിയിലും കൂടുതൽ കർഷകർ ക്ഷീരമേഖലയിലേക്ക് തിരിയുമ്പോഴാണ് പശുക്കളുടെ ജീവൻതന്നെ അപകടത്തിലാക്കുന്ന രോഗം റിപ്പോർട്ട് ചെയ്യുന്നത്.
കന്നുകാലികളുടെ ത്വക്കിന് മുകളിൽ മുഴകൾ പ്രത്യക്ഷപ്പെടുകയും പിന്നീടിത് പൊട്ടി വ്രണങ്ങളായി മാറുകയുമാണ്. രക്തസ്രാവവും ദുർഗന്ധവുമുണ്ട്. ത്വക്കിനൊപ്പം ദഹന, ശ്വസനവ്യൂഹങ്ങളെയും ലംപി സ്കിൻ വൈറസ് ബാധിക്കും. കറവപ്പശുക്കളിലും ഗർഭവതികളായ പശുക്കളിലും കിടാരികളിലും രോഗസാധ്യത കൂടുതലാണ്.
ഒന്നിന് രോഗം വന്നാൽ വളരെപ്പെെട്ടന്ന് മറ്റു കന്നുകാലികളിലേക്ക് പകരും. പ്രതിരോധ കുത്തിവെപ്പും ആന്റിബയോട്ടിക്കുമാണ് ചികിത്സ. മൃഗങ്ങളിൽനിന്ന് രോഗം മനുഷ്യരിലേക്ക് പകരില്ല. രോഗം ബാധിച്ച പശുക്കളുടെ രക്തത്തിലും ത്വക്കിൽനിന്ന് അടരുന്ന വ്രണശൽക്കങ്ങളിലും ഉമിനീരിലും മൂക്കിൽനിന്നും കണ്ണിൽനിന്നുമുള്ള സ്രവത്തിലും പാലിലും ഉയർന്ന വൈറസ് സാന്നിധ്യം ഉണ്ടാവും. അമ്മയിൽനിന്ന് കിടാവിലേക്ക് പാൽ വഴിയും രോഗം പകരും.
ഉമിനീരും മറ്റ് ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റകളും കുടിവെള്ളവും കഴിക്കുന്നതിലൂടെയും വൈറസ് വ്യാപനം നടക്കും. ഉയർന്ന പനി, പാലുൽപാദനം ഗണ്യമായി കുറയൽ, തീറ്റ മടുപ്പ്, മെലിച്ചിൽ, കണ്ണിൽനിന്നും മൂക്കിൽനിന്നും നീരൊലിപ്പ്, വായിൽനിന്ന് ഉമിനീർ പതഞ്ഞൊലിക്കൽ, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങൾ.
രോഗം പടരാതിരിക്കാൻ പ്രദേശങ്ങളിലെ കന്നുകാലികൾക്ക് പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കിയിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. ഗോട്ട് പോക്സ് വാക്സിനാണ് പ്രതിരോധ കുത്തിവെപ്പിനായി ഉപയോഗിക്കുന്നത്.
Breaking News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില് മുത്തശ്ശി വിറകുവെട്ടുന്നതിനിടയില് അബദ്ധത്തില് വെട്ടെറ്റ് ഒന്നര വയസുകാരന് മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന് ദയാല് ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന് കഴിയാതെ വെട്ടേല്ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന് ആലക്കോട് സഹകരണ ആശുപതിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി പരിയാരം കണ്ണൂര് ഗവ.മെഡിക്കല് കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്കുട്ടി അംഗന്വാടിയില് പഠിക്കുന്നു.
Breaking News
10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്