സി.പി.ഐ വനിതാ നേതാവിനോട് ബസിനുള്ളില്‍ മോശമായി പെരുമാറി; പ്രതി പിടിയില്‍, മര്‍ദിച്ചതിനും കേസ്
തിരുവല്ല: സി.പി.ഐ. വനിതാ നേതാവിനോട് കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ അപമര്യാദയായി പെരുമാറിയ ആള്‍ അറസ്റ്റിലായി. കൊല്ലം മുഖത്തല വിജയാനന്ദന്‍ പിള്ള (44) ആണ് പിടിയിലായത്.
ചങ്ങനാശ്ശേരിയില്‍നിന്നും തിരുവല്ലയിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. തിരുവല്ലയിലെ ഒരു വനിതാ നേതാവിനോടാണ് അപമര്യാദയായി പെരുമാറിയത്.
വിവരം ഫോണില്‍ സഹപ്രവര്‍ത്തകരെ വനിതാ നേതാവ് അറിയിച്ചു. സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയാനന്ദന്‍ പിള്ളയെ മര്‍ദ്ദിച്ചു. അറസ്റ്റിലായ വിജയാനന്ദന്‍ പിള്ളയെ റിമാന്‍ഡുചെയ്തു. ഇയാളെ മര്‍ദ്ദിച്ച കേസില്‍ എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അടക്കം നാലുപേര്‍ക്കെതിരേ കേസെടുത്തു.