Connect with us

Breaking News

വന്നു വമ്പൻ കേന്ദ്ര പദ്ധതി; ശതകോടികളിറക്കി അംബാനി, അദാനി; ഇനി കോടീശ്വര പോരാട്ടം

Published

on

Share our post

ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വാക്കുകൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമാണ്. നിനച്ചിരിക്കാത്ത നേരത്തുള്ള പ്രകൃതിദുരന്തങ്ങളായി കടുത്ത മഞ്ഞു വീഴ്ച, വെള്ളപ്പൊക്കം, വരൾച്ച ഇവയെല്ലാം ഏതാണ്ടെല്ലാ രാജ്യങ്ങളെയും വിറപ്പിച്ചു കൊണ്ടിരിക്കുന്നു.

ഭക്ഷണ മേശകളിലേക്കു വരെ അതിന്റെ അലയൊലികൾ എത്തിയതോടെ 2023ൽ എല്ലാ രാജ്യങ്ങളും കൂടുതലായി കാലാവസ്ഥ വ്യതിയാനം കുറയ്ക്കാനുള്ള കടുത്ത നടപടികളിലേക്ക് ബോധപൂർവം നീങ്ങുകയാണ്.

എന്നാൽ ലോകത്തിന്റെ ഊർജ ഉപയോഗം കൂടിവരുന്നതിനാൽ രാജ്യങ്ങൾക്ക് കൽക്കരി, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളെ പൂർണമായും ഒഴിവാക്കാനും വയ്യ. ഈ ഒരു സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹാർദ്ദപരമായ ഇന്ധനങ്ങൾ കൂടുതൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു ലോകം തിരിഞ്ഞത്.

അതില്‍ത്തന്നെ ചെലവു കുറഞ്ഞ ഊർജമാർഗങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ കൂടുതലായി ഉപയോഗിച്ച്, ലോകത്തിന്റെ ഉയർന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാനുള്ള പല പദ്ധതികൾക്കും വിവിധ രാജ്യങ്ങൾ ഇപ്പോൾ പ്രാധാന്യം നൽകുന്നുണ്ട്. അതിൽതന്നെ മുൻപന്തിയിലാണ് ഗ്രീൻ ഹൈഡ്രജന്റെ സ്ഥാനം. ഒറ്റവാക്കിൽ പറഞ്ഞാൽ, ശുദ്ധമായ ഊർജ സ്രോതസ്സ്, അതാണ് ഹരിത ഹൈഡ്രജൻ.

എന്നാൽ ഉയർന്ന ഉൽപ്പാദന ചെലവുണ്ട്, ഒപ്പം സുരക്ഷാ പ്രശ്നങ്ങളും. എന്നാൽ കയ്യില്‍ കാശുണ്ടെങ്കിൽ പിന്നെന്താണു പ്രശ്നം. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഗ്രീൻ ഹൈഡ്രജൻ മേഖലയിലേക്കു വരുന്ന വാർത്ത ശ്രദ്ധേയമാകുന്നത്.

ഇന്ത്യയിൽ ഏതെല്ലാം വിധത്തിലാണ് നരേന്ദ്ര മോദി സർക്കാർ ഹരിത ഹൈഡ്രജൻ പദ്ധതിക്ക് പ്രോത്സാഹനം നല്‍കുന്നത്? ഇതിൽ അംബാനി–അദാനിമാരുടെ ഇടപെടലിലൂടെ ലക്ഷ്യമിടുന്നതെന്താണ്? പദ്ധതി വഴി ഓഹരിവിപണിയിലേക്കും പണമൊഴുകുമോ? വിശദമായി പരിശോധിക്കാം.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!