Breaking News
ജല ഗുണനിലവാരം ഉറപ്പാക്കാൻ 13 സ്‌കൂൾ ലാബ് കൂടി

കണ്ണൂർ: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയുടെയും ആവശ്യകതയേറുന്നു. ജലസംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹരിതകേരളം മിഷൻ സ്‌കൂളുകളിൽ ജലപരിശോധന ലാബുകൾ സജ്ജമാക്കിയത്.
ധർമടം മണ്ഡലത്തിലെ എട്ട് ഹയർസെക്കൻഡറി സ്‌കൂളുകളിൽ സ്ഥാപിച്ച ലാബുകൾ വഴി ഇതുവരെ 3625 പരിശോധന നടത്തി. ഇനി ഞാൻ ഒഴുകട്ടെ, തെളിനീരൊഴുകും നവകേരളം ക്യാമ്പയിനുകളിലൂടെ ജലസംരക്ഷണവും ജല ഗുണനിലവാരവും ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ട്. ഇതോടൊപ്പം ഉപയോഗിക്കുന്ന ജലത്തിന്റെ നിലവാരം സമൂഹം തിരിച്ചറിയുകയും വേണം. എളുപ്പത്തിലും പണച്ചെലവ് ഏറെ ഇല്ലാതെയും പൊതുജനങ്ങൾക്ക് ജല ഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യമാണ് സ്‌കൂളിൽ ഒരുക്കുന്നത്.
ധർമടം മണ്ഡലത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ആദ്യമായി ലാബുകൾ ആരംഭിച്ചത്. പാലയാട്, പിണറായി, അഞ്ചരക്കണ്ടി, കാടാച്ചിറ, ചാല, മുഴപ്പിലങ്ങാട്, പെരളശേരി, വേങ്ങാട് സ്‌കൂളുകളിലാണ് ആദ്യഘട്ടത്തിൽ ലാബ് ആരംഭിച്ചത്. രസതന്ത്രം ലാബിന്റെ ഭാഗമായാണ് ഇവ പ്രവർത്തിക്കുന്നത്.
പയ്യന്നൂർ മണ്ഡലത്തിലും ലാബുകൾ സജ്ജമായി. മുൻ എംഎൽഎ സി കൃഷ്‌ണൻ അനുവദിച്ചിരുന്ന ഫണ്ട് ഉപയോഗിച്ച് രാമന്തളി, പയ്യന്നൂർ, കരിവെള്ളൂർ, മാത്തിൽ, പെരിങ്ങോം, മാതമംഗലം, പ്രാപ്പൊയിൽ ഹയർ സെക്കൻഡറികളിലാണ് ലാബ് സജ്ജമായത്.
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 13 സ്‌കൂളുകളിൽ കൂടി ലാബുകൾ ഉടൻ ആരംഭിക്കും. മയ്യിൽ, കുറുമാത്തൂർ, കണിയൻചാൽ, ചിറ്റാരിപറമ്പ്, കതിരൂർ, ആറളം, എടയന്നൂർ, മണത്തണ, മാടായി, പാപ്പിനിശേരി, വളപട്ടണം, പടിയൂർ, ഉളിക്കൽ സ്‌കൂളുകളിലാണ് ലാബ് ആരംഭിക്കുന്നത്. ലാബുകൾ വഴി നിറം, മണം, പിഎച്ച് മൂല്യം, വൈദ്യുത ചാലകത, ലയിച്ചു ചേർന്നിരിക്കുന്ന പദാർഥങ്ങളുടെ അളവ്, ലവണത്വം, കോളിഫോം, നൈട്രേറ്റ്, അമോണിയ ഘടകങ്ങളാണ് പരിശോധിക്കുന്നത്.
Breaking News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Breaking News
10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്