Connect with us

Breaking News

ചരിത്രം തിരുത്തി കേരളം: വ്യവസായത്തിലും ഒന്നാമത്

Published

on

Share our post

തിരുവനന്തപുരം: രാജ്യത്തെ മികച്ച സംരംഭക സംസ്ഥാനമെന്ന നേട്ടത്തിന്റെ നെറുകയിൽ കേരളം. ചെറുകിട–- ഇടത്തരം സംരംഭക മേഖലയിലെ രാജ്യത്തെ ‘ബെസ്റ്റ്‌ പ്രാക്ടീസ്‌’ പദ്ധതിയായി കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിയെ കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ചീഫ്‌ സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിലാണ്‌ കേരളത്തിന്‌ ഈ അംഗീകാരം ലഭിച്ചത്‌.
ഇതോടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, -ടൂറിസം, ഐടി മേഖലകൾക്കൊപ്പം കേരളത്തിലെ വ്യവസായമേഖലയും ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടു. സംസ്ഥാന വ്യവസായമേഖലയ്‌ക്ക്‌ ദേശീയതലത്തിൽ ഇത്തരമൊരു അംഗീകാരം ഇതാദ്യമാണ്‌.

2022–-23 സാമ്പത്തികവർഷം സംസ്ഥാനത്ത്‌ ഒരുലക്ഷം സംരംഭങ്ങൾക്ക്‌ തുടക്കമിടുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ്‌ ആവിഷ്‌കരിച്ച പദ്ധതിയാണ്‌ ‘സംരംഭകവർഷം’.ഏപ്രിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌ത പദ്ധതി എട്ടുമാസത്തിനുള്ളിൽത്തന്നെ ലക്ഷത്തിലേറെ സംരംഭങ്ങൾക്ക്‌ തുടക്കമിട്ട്‌ ലക്ഷ്യം കൈവരിച്ചു.

പദ്ധതി അംഗീകരിച്ച്‌ 235 ദിവസംകൊണ്ട്‌ ലക്ഷ്യം നിറവേറ്റപ്പെട്ടത്‌ ദേശീയ വിലയിരുത്തലിൽ പ്രത്യേകമായി പരാമർശിച്ചു. ലക്ഷ്യം പൂർത്തീകരിച്ച ദിവസത്തെ കണക്കുപ്രകാരം 1,01,353 സംരംഭങ്ങൾക്ക്‌ തുടക്കമായി. 6282 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിനു ലഭിച്ചു. 2,20,500 പേർക്ക്‌ തൊഴിൽ ലഭിച്ചു.

ജനുവരി എട്ടിനു ലഭ്യമായ കണക്കുകൾപ്രകാരം പദ്ധതിയിലൂടെയുള്ള നിക്ഷേപം 7261.54 കോടിയായി ഉയർന്നിട്ടുണ്ട്‌. സംരംഭങ്ങളുടെ എണ്ണം 1,18,509ൽ എത്തി. തൊഴിലുകളുടെ എണ്ണം 2,56,140 ആയി. മലപ്പുറം, എറണാകുളം ജില്ലകളിലായിമാത്രം ഇരുപതിനായിരത്തിലേറെ തൊഴിലവസരം സൃഷ്‌ടിച്ചു. പതിനായിരത്തിൽ കുറവ്‌ തൊഴിലവസരം വ്യാവസായികമായി നിലവിൽ പിന്നിൽ നിൽക്കുന്ന കാസർകോട്‌, ഇടുക്കി, വയനാട്‌ ജില്ലകളിൽമാത്രം.
സംരംഭകവർഷം പദ്ധതി പല മാനങ്ങൾകൊണ്ടും ഇന്ത്യയിലെ പുതുചരിത്രമാണെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കിയ പശ്ചാത്തലസൗകര്യം, സംരംഭകരായ വനിതകളുടെ എണ്ണം തുടങ്ങി പദ്ധതി സൃഷ്ടിച്ച റെക്കോഡുകൾ പലതാണ്‌.
ഈ പ്രത്യേകതകൾകൊണ്ടാണ്‌ ദേശീയാംഗീകാരം. പദ്ധതി തുടങ്ങി 235 ദിവസംകൊണ്ട്‌ ലക്ഷ്യം കൈവരിച്ചു–- പി രാജീവ്‌ പറഞ്ഞു.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!