ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
കേരളം പൂർണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനം ; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ബാങ്കിങ് ഇടപാടുകൾക്ക് പൂർണ ഡിജിറ്റൽ സംവിധാനമൊരുക്കിയ ആദ്യസംസ്ഥാനമായി കേരളം. ബാങ്കിങ് ഇടപാട് പരമാവധി ഡിജിറ്റൽ ആക്കാനും ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാനും ജനങ്ങളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ദൗത്യമാണ് പൂർണ വിജയമായത്. ശനി രാവിലെ ഒമ്പതിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും.
സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വഴി 3.6 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവന്നു. ഇതിൽ 1.75 കോടി അക്കൗണ്ടുകളും വനിതകളുടേതാണ്. 7.18 ലക്ഷം കറണ്ട്/ബിസിനസ് അക്കൗണ്ടുകൾക്കും ഡിജിറ്റൽ പണമിടപാട് സൗകര്യമൊരുക്കി.
പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയ തൃശൂരിനെ 2021 ആഗസ്‌തിൽ കേരളത്തിലെ ആദ്യ പൂർണ ഡിജിറ്റൽ ബാങ്കിങ് ജില്ലയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരി 24ന് കോട്ടയത്ത് രണ്ടാം ഘട്ടവും പൂർത്തിയായി. ഇതിലൂടെ രണ്ടുഘട്ടവും വിജയകരമാക്കിയ ആദ്യസംസ്ഥാനമായി കേരളം. തുടർന്നാണ് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്.
ജനപ്രതിനിധികൾ, ജില്ലാ ഭരണസംവിധാനങ്ങൾ, ബാങ്കുകൾ, സർക്കാർ ഏജൻസികൾ, വിവിധ സർക്കാരിത സന്നദ്ധ സംഘടനകൾ എന്നിവയെ ഏകോപിപ്പിച്ചാണ് പദ്ധതി ലക്ഷ്യത്തിലെത്തിച്ചത്. സുരക്ഷിതമായും വേഗത്തിലും സൗകര്യപ്രദമായി ഡിജിറ്റലായി പണം സ്വീകരിക്കാനും അയക്കാനും വ്യക്തികളെ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം.
സർക്കാർ ഓഫീസുകൾ, കുടുംബശ്രീ, വ്യവസായ സംഘടനകൾ, ഓട്ടോ–-ടാക്‌സി തൊഴിലാളികൾ തുടങ്ങിയവരുടെ സഹകരണവും ഉറപ്പാക്കി. മുതിർന്ന പൗരന്മാർ, ആദിവാസി ഗോത്രവിഭാഗങ്ങൾ, ചെറുകിട സംരംഭകർ എന്നിവരിലും അവബോധം എത്തിച്ചു. മലയാളം, ഇരുള, തമിഴ് ഭാഷകളിൽ ഹ്രസ്വ ചിത്രങ്ങൾ, ലഘുലേഖകൾ, തെരുവുനാടകങ്ങൾ തുടങ്ങിയവ പ്രചാരണത്തിന് ഉപയോഗിച്ചു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ് പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ് ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്