തലശേരിയിലെ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തലശേരി : നഗരസഭാ ആരോഗ്യ വിഭാഗം വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ തലശേരിയിലെനാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.കോടതി പരിസരത്തെ സീ പാരീസ്,സീവ്യൂ പാർക്ക്,തലശേരി റസ്റ്റോറന്റ്,കുയ്യാലി ഗേറ്റിനു സമീപത്തെ എ.വി.വി.റസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്.
പഴകിയ ചിക്കൻ കറി,ചിക്കൻ ഫ്രൈ,പൊറോട്ട,ചോറ്,ചപ്പാത്തി,ന്യൂഡിൽസ്,കറിമസാലകൾ,പൊരിച്ച മീൻ,ബിരിയാണി റൈസ്,ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറികൾ എന്നിവയാണ് പിടിച്ചത്.
ഹെല്ത്ത് സൂപ്പർവൈസർ കെ.പ്രമോദ്,എച്ച്.ഐമാരായ വി.പി.ബാബു,കെ.ബാബു,അരുൺ എസ്.നായർ എന്നിവർ പങ്കെടുത്തു.