Connect with us

Breaking News

വീട്ടമ്മയെ അപമാനിക്കാൻ വ്യാജ ഫോൺശബ്ദം പ്രചരിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

പൂവാർ: വീട്ടമ്മയെ അപമാനിക്കാൻ അവരുടേതെന്ന വ്യാജേന മറ്റൊരു സ്ത്രീയുടെ ഫോൺസംഭാഷണം റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. പൂവാർ ജമാഅത്തിന്റെ കീഴിലെ മദ്രസയിലെ അധ്യാപകനായിരുന്ന വിഴിഞ്ഞം ടൗൺഷിപ്പ് താഴേവീട്ടുവിളാകത്ത് മുഹമ്മദ് ഷാഫി (24)യെയാണ് അറസ്റ്റ് ചെയ്തത്.

വീട്ടമ്മയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തതിനെത്തുടർന്ന് പള്ളിക്കമ്മിറ്റിക്ക് നൽകിയ പരാതിയെത്തുടർന്ന് മദ്രസ അധ്യാപക സ്ഥാനത്തുനിന്നു ഇയാളെ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ സുഹൃത്തായ മറ്റൊരു സ്ത്രീയെക്കൊണ്ട് പൂവാറിലെ വീട്ടമ്മ വിളിക്കുന്ന തരത്തിൽ ഫോണിൽ സംസാരിപ്പിച്ച് റെക്കോഡ് ചെയ്തു. കോൾ ലിസ്റ്റിലും കൃത്രിമം നടത്തി.

പരാതിക്കാരിയായ വീട്ടമ്മയുടെ നമ്പറും കോൾ ലിസ്റ്റും എഡിറ്റ് ചെയ്ത് ശബ്ദവുമായി ചേർത്ത് പ്രചരിപ്പിക്കുകയും ശബ്ദസന്ദേശം ജമാഅത്തിന് അയച്ചുകൊടുക്കുയും ചെയ്തു. സ്വയം ന്യായീകരിച്ച് വീട്ടമ്മയെ അപമാനിക്കുന്ന തരത്തിൽ യുടൂബ് ചാനലുകളിലൂടെ പ്രചാരണം നടത്തുകയും ചെയ്തു.

പരാതിയെത്തുടർന്ന് പൂവാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വീട്ടമ്മയെ അപമാനിക്കാൻ വ്യാജമായി ശബ്ദസന്ദേശം റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്. പൂവാർ സ്റ്റേഷൻ എസ്.എച്ച്.ഒ. എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ, എ.എസ്.ഐ. ഷാജികുമാർ, സി.പി.ഒ. മാരായ പ്രഭാകരൻ, അനിത, ശശിനാരായൺ, അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

ശബ്ദസന്ദേശം വ്യാജമായി നിർമിക്കാൻ സഹായിച്ചവരേയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!