തലശേരി സഹകരണ ആസ്പത്രിയിൽ സൗജന്യ ആൻജിയോപ്ലാസ്റ്റി ചികിത്സ

തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രവർത്തിച്ചുവരുന്ന മെട്രോ കാർഡിയാക് സെൻററിൽ സൗജന്യ ആൻജിയോപ്ലാസ്റ്റി ചികിത്സ. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഹൃദ്രോഗ ചികിത്സകൾ
എല്ലാവർക്കും ലഭ്യമാക്കുക
എന്ന ലക്ഷ്യത്തോടെ കേന്ദ്ര-കേരള സർക്കാറുകളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളായ KASP, ആയുഷ്മാൻ ഭാരത്, ഇ.സ്.ഐ, മെഡിസെപ് എന്നീ
ആരോഗ്യ ചികിത്സാ പദ്ധതികൾ
ഇന്ദിരാഗാന്ധി മെട്രോ കർഡിയാക് സെൻ്ററിൽ ലഭ്യമാണ്.
ഇതിലൂടെ ഹൃദ്രോഗ ചികിത്സകളായ ആൻജിയോപ്ലാസ്റ്റി, പെരിഫറൽ ആൻജിയോപ്ലാസ്റ്റി, പേസ്മേക്കർ, ASD ഡിവൈസ് ക്ലോഷർ എന്നീ ചികിൽസകൾ സൗജന്യമായി ജനങ്ങൾക്ക് ലഭിക്കുമെന്ന് ആസ്പത്രി അധികൃതർ അറിയിച്ചു.
ഇത്തരം ഹൃദ്രോഗ ചികിത്സകൾ
ഗവൺമെൻറ് ഇൻഷുറൻsലൂടെ
ലഭ്യമാകുന്ന കണ്ണൂർ ജില്ലയിലെ ഏക സ്വകാര്യ ആസ്പത്രിയാണ് ഇന്ദിരാഗാന്ധി മെട്രോ കാർഡിയാക് സെൻ്റർ.കൂടുതൽ വിവരങ്ങൾ: 9645999796, 89435 01501.