Connect with us

Breaking News

അഞ്ചു മാസത്തെ ശമ്പളം കൊടുക്കാനുള്ളപ്പോൾ 5000 രൂപ മാത്രം നൽകി ക്രൂരത; ശമ്പളം നൽകുന്നില്ലെങ്കിലും പുതിയ നിയമനം

Published

on

Share our post

ഇരിട്ടി: ആറളം ഫാമിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും 5 മാസത്തെ ശമ്പളം കൊടുക്കാനുള്ളപ്പോൾ 5000 രൂപ മാത്രം നൽകി ക്രൂരത. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഫാമിൽ ധനസഹായം അനുവദിക്കാത്ത സർക്കാർ നിലപാടാണ് 5 മാസവും 4 ദിവസവും ജോലി ചെയ്ത വകയിൽ ദിവസം 31.85 രൂപ വീതം ലഭിച്ച മനുഷ്യത്വരഹിതമായ സാഹചര്യത്തിൽ എത്തിച്ചത്. മുഴുപ്പട്ടിണിയുടെ ഭീഷണിയിലാണ് ഇവിടത്തെ 400 തൊഴിലാളികളും 20 ജീവനക്കാരും. തൊഴിലാളികളിൽ 288 പേർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ ആണെന്ന പരിഗണനയും ലഭിച്ചിട്ടില്ല.

ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ശമ്പളം ആണ് മുടങ്ങിയത്. എപ്പോൾ കിട്ടുമെന്ന കാര്യത്തിൽ ഒരു ഉറപ്പും അധികൃതരുടെ ഭാഗത്ത് നിന്നില്ല. തൊഴിലാളികൾക്ക് ശമ്പളം വിതരണം ചെയ്യാൻ ഗ്രാന്റ് അനുവദിക്കണണെന്ന അപേക്ഷകൾ സർക്കാർ മടക്കിയ സാഹചര്യത്തിൽ കൃഷിവകുപ്പിൽ നിന്നും മറ്റും ആയി ഫാമിൽ ലഭിച്ചതിൽ വീതിച്ചു നൽകിയതാണ് 5000 രൂപ സഹായം. പ്രതിമാസം ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനം നൽകുന്നതിനു 70 ലക്ഷത്തോളം രൂപ വേണം.

പിഎഫ് ഉൾപ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളും നൽകാനുണ്ട്. 2019 മുതൽ വിവിധ ഘട്ടങ്ങളിൽ വർധന വരുത്തിയ ശമ്പള കുടിശികയും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. 50000 – 60000 രൂപ ഓരോ തൊഴിലാളിക്കും ഈ വകയിൽ മാത്രം കിട്ടാനുണ്ട്. പിരിഞ്ഞുപോയ തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ അനുവദിച്ചിട്ടില്ല. ഫാമിലെ 20 ഓളം പ്ലാന്റേഷൻ തൊഴിലാളികളെ ഫാം തൊഴിലാളികളായി അംഗീകരിക്കാനും 55 താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും 11 മാസം മുൻപ് ഡയറക്ടർ ബോർഡ് തീരുമാനിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ധനസഹായ അപേക്ഷയുമായി വന്നേക്കരുത്

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പട്ടിക വർഗ വകുപ്പിന്റെ നേതൃത്വത്തിലുള്ള പൊതുമേഖല സ്ഥാപനം ആയാണ് ആറളം ഫാമിങ് കോർപറേഷൻ കേരള ലിമിറ്റഡിന്റെ പ്രവർത്തനം. ഫലത്തിൽ ഇവിടത്തെ തൊഴിലാളികൾ സർക്കാർ ജീവനക്കാർക്കു തുല്യം തന്നെയാണ്. ഇവർക്കുള്ള വേതന വിതരണത്തിൽ ഉൾപ്പെടെ സർക്കാരിന് ഉത്തരവാദിത്തം ഉണ്ടെങ്കിലും ധനസഹായം അനുവദിക്കില്ലെന്ന നിഷേധാത്മക നിലപാടിലാണ് സർക്കാർ.

നൽകിയ അപേക്ഷകൾ തള്ളി എന്നു മാത്രം അല്ല, ഇനി ഇത്തരം അപേക്ഷ നൽകരുതെന്നും ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചിരിക്കുകയാണ്. ഫാം നേരിടുന്ന സാമ്പത്തിക മാന്ദ്യമാണ് ശമ്പളം മുടങ്ങാൻ കാരണം. വിള നഷ്ടവും കാട്ടാന ശല്യവും മൂലം കോടിക്കണക്കിനു രൂപയാണ് ഫാമിന് നഷ്ടം സംഭവിക്കുന്നത്. 5 കോടി രൂപ എങ്കിലും സർക്കാർ പ്രത്യേക ഗ്രാന്റ് അനുവദിച്ചാലേ പ്രതിസന്ധിയിൽ നിന്ന് ഫാമിന് കര കയറാൻ കഴിയൂ.

ശമ്പളം നൽകുന്നില്ലെങ്കിലും പുതിയ നിയമനം

5 മാസത്തിൽ അധികം ആയി ശമ്പളം മുടങ്ങിയ ഫാമിൽ അടുത്തിടെ 30 തൊഴിലാളികളെ പട്ടിക വർഗ വിഭാഗത്തിൽ നിന്നു നിയമിച്ചു. 10000 രൂപ വീതം മാസ ശമ്പളത്തിൽ 8 ഇന്റേണുകളെയും നിയമിച്ചു. ആറളം ഫാമിൽ ഇടയ്ക്കിടെ ശമ്പളം മുടക്കം പതിവാണെങ്കിലും ഇത്രയും വൈകിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. വിവരാണാതീതമായ നരകയാതനകളാണ് ആദിവാസികൾ ഉൾപ്പെടെ ഉള്ള തൊഴിലാളി കുടുംബങ്ങൾ നേരിടുന്നത്.

തൊഴിലാളികൾ മാസം തോറും ശമ്പളം കിട്ടുമ്പോഴാണ് പലചരക്ക്, നിത്യോപയോഗ സാധനങ്ങൾ വാങ്ങിയ കടയിലെ പറ്റ്, മക്കളുടെ സ്കൂൾ ഫീസ്, സ്കൂളിൽ മക്കളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വാടക തുടങ്ങിയവ എല്ലാം നൽകുന്നത്. ശമ്പളം മുടങ്ങിയതോടെ ഇതെല്ലാം മുടങ്ങി. കച്ചവട സ്ഥാപനങ്ങൾ തങ്ങൾക്ക് പിടിച്ചു നിൽക്കാൻ പറ്റാതെ ഇവർക്ക് കടം നൽകുന്നത് നിർത്തിയതോടെ മിക്ക കുടുംബങ്ങൾ അക്ഷരാർഥത്തിൽ പട്ടിണിയിലാണ്.

തോട്ടം കാട് വെട്ടൽ നടന്നത് 8 ശതമാനം സ്ഥലത്ത്

ദൈനംദിന പ്രവർത്തനങ്ങൾ പോലും നടത്താൻ പണം ഇല്ലാതെ പ്രതിസന്ധിയിൽ തുടരുന്ന ഫാമിൽ നേരിയ പ്രതീക്ഷ വരുന്ന കശുവണ്ടി സീസൺ ആണ്. ഇവിടെ കാട് വെട്ടിത്തെളിക്കൽ തീരേണ്ട സമയം ആയി. ഇക്കുറിയുണ്ടായ പ്രത്യേക സാഹചര്യത്തിൽ 618 ഹെക്ടർ കശുവണ്ടി തോട്ടത്തിൽ 50.55 ഹെക്ടർ മാത്രം ആണു കാട് വെട്ടൽ നടന്നത്. ആനകൾക്ക് പുറമേ കടുവ ഭീഷണി കൂടി വന്നതോടെ പണികൾ പ്രതിസന്ധിയിലാണ്. ചെയ്ത ജോലികളുടെ കൂലി നൽകാത്തതും പ്രശ്നം ആണ്.

ജീവനക്കാരുടെയും തൊഴിലാളികളുടെയും വായ്പ അടവ് മുടങ്ങിയ വകയിൽ ആറളം ഫാം ആൻഡ് പബ്ലിക് എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് 1 കോടി രൂപ നൽകാനുണ്ട്. ഇവർ ഹൈക്കോടതിയിൽ‌ ഹർജി നൽകിയിരിക്കുകയാണ്. ഏപ്രിൽ മുതൽ വിവിധ സാധന സാമഗ്രികൾ വാങ്ങിയ വകയിൽ 1.25 കോടി രൂപ നൽകാനുണ്ട്. ഫാം വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ വകയിൽ 8 മാസത്തെ പണം കൊടുക്കാനുണ്ട്. ഡിഎ അരിയേർസ്, മെഡിക്കൽ ആനുകൂല്യം എന്നിവ മുടങ്ങിയിട്ട് 8 മാസം മാസം ആയി. 5 മാസം ആയി ഇപിഎഫ് മുടങ്ങിയതും കർശന നടപടിക്ക് കാരണമാകും.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!