ഇലന്തൂര്‍ ഇരട്ടനരബലിക്കേസ്: ലൈലയുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: നാടിനെ നടുക്കിയ പത്തനംതിട്ട ഇലന്തൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ബുധനാഴ്ച വിധി പറയും.
നേരത്തെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്നാണ് ലൈലയുടെ വാദം.
സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും ലൈലയ്ക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ് എന്നിവരാണ് യഥാക്രമം കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇക്കഴിഞ്ഞ സെപ്റ്റംബറിലും ജൂണിലുമായിരുന്നു തൃശൂരും എറണാകുളത്തും താമസമാക്കിയിരുന്ന റോസ്ലിയേയും പദ്മയേയും നരബലിയുടെ പേരില്‍ പ്രതികള്‍ കൊല ചെയ്തത്.