Connect with us

Breaking News

സ്വപ്‌നം സഫലമാക്കിയത് കഠിന പരിശീലനം; സിയാച്ചിനിലെ ആദ്യ വനിതാ ഓഫീസറായി ശിവ ചൗഹാന്‍

Published

on

Share our post

11-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് വളര്‍ത്തിയതും പഠിപ്പിച്ചതും സ്വപ്‌നങ്ങള്‍ക്ക് കൂട്ടായതും അമ്മ. ചെറുപ്പം മുതലേ ആഗ്രഹം ഇന്ത്യന്‍ കരസേനയില്‍ അംഗമാകണമെന്നായിരുന്നു. ഉദയ്പുരില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും എന്‍.ജെ.ആര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സിവില്‍ എഞ്ചിനീയറിങ്ങും പൂര്‍ത്തിയാക്കിയ ശിവ ചൗഹാന്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ പരിശീലനത്തില്‍ സമാനതകളില്ലാത്ത അത്യുത്സാഹവും മികവും പുലര്‍ത്തിയാണ് 2021 മുതല്‍ എഞ്ചിനീയര്‍ റെജിമെന്റിന്റെ ഭാഗമാവുന്നത്. ഇന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയില്‍ ജോലി ചെയ്യുന്ന ആദ്യ വനിതാ സൈനിക ഓഫീസറാണ്, ക്യാപ്റ്റന്‍ ശിവ ചൗഹാന്‍.

സിയാച്ചിന്‍ മലനിരകളിലെ കുമാര്‍ പോസ്റ്റ് ഏകദേശം 15,632 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കഠിനമായ തണുപ്പും പ്രതികൂലസാഹചര്യങ്ങളുമുള്ള സിയാച്ചിനില്‍ ജോലി ചെയ്യുന്നത് വളരെയധികം വെല്ലുവിളിയുള്ള ജോലിയാണ്. 1984 മുതല്‍ പലഘട്ടങ്ങളിലും പാകിസ്ഥാനുമായി ഏറ്റമുട്ടലുണ്ടായ ഇവിടേക്ക്, മൂന്ന് മാസത്തെ കഠിനപരിശീലനങ്ങള്‍ക്കൊടുവിലാണ് ജോലിക്ക് ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ നിയോഗിക്കപ്പെടുന്നത്.

നേരത്തെ, 9,000 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പുകളിലേക്ക് വനിതാ സൈനിക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും ആദ്യമായാണ് കുമാര്‍ പോസ്റ്റിലേക്ക് ഒരു വനിതയെത്തുന്നത്. സിയാച്ചിനിലെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോറിലെ ഉദ്യോഗസ്ഥയാണ് ശിവ ചൗഹാന്‍.

സഹനശക്തി വര്‍ധിപ്പിക്കാനുള്ള പരിശീലനങ്ങള്‍, കുത്തനെയുള്ള മഞ്ഞുപാളികള്‍ കയറുന്ന ഐസ് വാള്‍ ക്ലൈംബിങ്, ഹിമപാതത്തിലും ഹിമപരപ്പിലും അതിജീവിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളും നടത്താനുള്ളതടക്കമുള്ള പരിശീലനങ്ങള്‍ ഇത്തരത്തില്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക് നല്‍കും. അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെയും അര്‍പ്പണമനോഭാവത്തോടെയുമാണ് ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വിവിധ സൈനിക എഞ്ചിനീയറിങ് ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നതായിരിക്കും സിയാച്ചിനില്‍ ശിവ ചൗഹാന്റെ ചുമതല. 2022 കാര്‍ഗില്‍ വിജയ് ദിവസത്തില്‍ സിയാച്ചിനിലെ യുദ്ധസ്മാരകത്തില്‍ നിന്ന് കാര്‍ഗില്‍ യുദ്ധസ്മാരകത്തിലേക്ക് സുരാ സോയ് സൈക്കിള്‍ പര്യടനത്തെ നയിച്ചിരുന്നു, ശിവ ചൗഹാന്‍. ഇതിന് ശേഷമാണ് എഞ്ചിനീയര്‍ റെജിമെന്റിന്റെ നേതൃത്വത്തിലേക്ക് ശിവ ചൗഹാന്‍ എത്തുന്നത്. ഈ ചുമതലയിലെ പ്രകടനത്തിന്റെ മികവിലാണ് സിയാച്ചിനിലേക്ക് നിയോഗിക്കപ്പെടുന്നത്.

ബ്രേക്കിങ് ദി ഗ്ലാസ് സീലിങ് എന്ന അടിക്കുറിപ്പോടെ കരസേന തന്നെയായിരുന്നു ക്യാപ്റ്റന്‍ ശിവ ചൗഹാന്റെ നേട്ടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. മറ്റുള്ളവര്‍ക്ക് പ്രോത്സഹാനം നല്‍കുന്നതാണ് ക്യാപ്റ്റന്‍ ശിവയുടെ നേട്ടമെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. കൂടുതല്‍ വനിതകള്‍ കരസേനയില്‍ ചേരുന്നതും പ്രതിബന്ധങ്ങള്‍ മറികടക്കുന്നതില്‍ എല്ലാ വെല്ലുവിളികളെ നേരിടുന്നതിലും ഞാന്‍ വളരേയധികം സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരസേനയുടെ ട്വീറ്റിലുള്ളതുപോലെ, പരിമിതികളില്‍ മാത്രം തളച്ചിടുന്ന അദൃശ്യമായ തടസ്സങ്ങളെ മറികടക്കാന്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രചോദനമാവുകയാണ് ക്യാപ്റ്റന്‍ ശിവ ചൗഹാന്റെ നേട്ടം.


Share our post

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!