സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ ഉണര്‍വ്

Share our post

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ ഉണര്‍വ്. ക്രിസ്തുമസ് പുതുവത്സരനാളുകളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇരട്ടിയിലധികം സഞ്ചാരികളെത്തിയെന്നാണ് കണക്ക്. ഇടുക്കിയില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്.

ഡിസംബര്‍ 20 മുതല്‍ ജനുവരി 1 വരെയുള്ള ദിവസങ്ങളിലാണ് സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.രണ്ട് ലക്ഷത്തോളം പേരാണ് ഇടുക്കിയിലെ ഡി.റ്റി.പി.സി സെന്ററുകളിലെത്തിയത്.മുപ്പത്തി അയ്യായിരത്തോളം പേര്‍ ഇടുക്കി,ചെറുതോണി അണക്കെട്ടുകളില്‍ സന്ദര്‍ശനം നടത്തി.

മാട്ടുപ്പെട്ടി,രാമക്കല്‍മേട്,അരുവിക്കുഴി,ശ്രീനാരായണപുരം,വാഗമണ്‍,പാഞ്ചാലിമേട്,ഇടുക്കി ഹില്‍ വ്യൂ പാര്‍ക്ക്,മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്കേറി.

വനം വകുപ്പിന്റെയും ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.ജനുവരി പകുതി വരെ വിനോദ സഞ്ചാരികളുടെ തിരക്ക് തുടരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!