Breaking News
253 തസ്തികകളിലേക്ക് പി.എസ്. സി അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 253 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. 87 തസ്തികകളിൽ നേരിട്ടുള്ള നിയമനമായിരിക്കും. 25 തസ്തികയിൽ തസ്തിക മാറ്റം വഴി നിയമനത്തിനും 7 തസ്തികയിൽ പട്ടിക ജാതി പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റിനും 134 തസ്തികളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനത്തിനുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
ഫെബ്രുവരി 1 രാത്രി 12 മണി വരെയാണ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന സമയവും തീയതിയും. വിവിധ വിഷയത്തിൽ അധ്യാപകർ, വനിതാ സിവിൽ പൊലീസ് ഓഫീസർ, സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് എന്നിവ ഉൾപ്പെടെ 253 തസ്തികയിൽ പി.എസ്.സി വിജ്ഞാപനം. കേരള സിവിൽ പൊലീസ് സർവീസിൽ എസ്ഐ (ട്രെയിനി), ആസൂത്രണ ബോർഡിൽ ചീഫ്, പൊതുമരാമത്തും ജലസേചനവും വകുപ്പുകളിൽ അസി. എൻജിനിയർ, കോളേജുകളിൽ വിവിധ വിഷയത്തിൽ അസി.
പ്രൊഫസർ, കോളേജ് ലക്ചറർ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർ, ഹൈസ്കൂൾ, എൽപി അധ്യാപകർ എന്നിവയാണ് മറ്റ് പ്രധാന തസ്തികകൾ. എൽഡി ടൈപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് എന്നീ തസ്തികകളിലേക്കുള്ള പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക നിയമനവും സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളും ഉൾപ്പെടും.
പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാംസംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം-പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ) വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
മുൻവർഷം വാർഷിക പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരെയും ഹാജരുള്ളവരേയും 2.5 ലക്ഷം രൂപയിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനം ഉള്ളവരേയുമാണ് പദ്ധതി പ്രകാരം സ്കോളർഷിപ്പിന് പരിഗണിക്കുക. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
അപേക്ഷാഫോമിന്റെ മാതൃകയും അപേക്ഷകർക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകൾ 16നകം സ്കൂളിൽ സമർപ്പിക്കണം. സ്കൂൾ അധികൃതർ 31നകം www.egrantz.kerala.gov.in ൽ ഡേറ്റ എൻട്രി നടത്തണം.
Breaking News
തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .
രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.
ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.
Breaking News
മാലൂരിൽ അമ്മയും മകനും മരിച്ച സംഭവം ; പോലീസ് അന്വേഷണം തുടങ്ങി
മാലൂർ : അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.നിട്ടാറമ്പ് സ്വദേശി നിർമല (62) മകൻ സുമേഷ് (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്‌തെന്നാണ് സംശയം.ഇന്ന് രാവിലെയോടെയാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിലോ പുറത്തോ ലൈറ്റ് ഉണ്ടായിരുന്നില്ല. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ആശാ വാർക്കറേയും പഞ്ചായത്ത് അധികൃതരേയും വിവരം അറിയിച്ചു . ഇവർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തി വീട് തുറന്ന് പരിശോധിച്ചത്.വീടിനകത്തെ മുറിയിൽ മകനെ തൂങ്ങി മരിച്ച നിലയിലും അതേ മുറിയിൽ നിലത്ത് മരിച്ചുകിടക്കുന്ന നിലയിൽ അമ്മയെയും കണ്ടെത്തി. മകൻ സ്ഥിരം മദ്യപാനിയാണെന്നും ഇയാൾ മുൻപും മദ്യപിച്ചെത്തി അമ്മയുമായി വഴിക്കിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ മരണകാരണം വ്യക്തമാകാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.
Breaking News
മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു