രാഷ്ട്രീയ പ്രവര്‍ത്തകരുടെ വിദ്വേഷ പ്രസംഗം തടയാന്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ അവശ്യമില്ലെന്ന് സുപ്രീംകോടതി

Share our post

രാഷ്ട്രീയ പ്രവര്‍ത്തകരുടെ വിദ്വേഷ പ്രസംഗം തടയാന്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ അവശ്യമില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞത്. ഭൂരിപക്ഷ വിധിയിലൂടെയാണ് തിരുമാനം കൈകൊണ്ടത്. സ്വയം നിയന്ത്രണം മതിയെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ നിരീക്ഷിച്ചു.

പൊതു അധികാരസ്ഥാനത്തുള്ള ജനപ്രതിനിധികളുടെ ഉള്‍പ്പെടെയുള്ള അഭിപ്രായ സ്വാതന്ത്ര വിഷയത്തിലും സുപ്രീംകോടതിയില്‍ ഇന്നും ഭിന്നവിധികള്‍ ഉണ്ടായി. മാര്‍ഗ്ഗനിര്‍ദ്ധേശങ്ങള്‍ എര്‍പ്പെടുത്തി നിയന്ത്രണം ഉചിതമാകില്ലെന്ന് ജസ്റ്റിസ് രാമ സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. എന്നാല്‍ അഭിപ്രായസ്വാതന്ത്രം പ്രധാനമാണെങ്കിലും അതിന്റെ പ്രയോഗം ഉദ്ദേശ ശുദ്ധിയോടെ ആകണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളില്‍ അടക്കം നടത്തുന്ന പരാമര്‍ശങ്ങള്‍ മറ്റുള്ളവരെ അപമാനിക്കുന്നതോ അവമതിക്കുന്നതോ ആകരുതെന്നും ജസ്റ്റിസ് ബി.വി നാഗരത്ന പറഞ്ഞു. സ്ത്രികളെ അവമതിക്കുന്നതോ അവഹേളിക്കുന്നതോ ആയ പ്രസ്താവനകള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ദുരുപയോഗമാണെന്നും ജസ്റ്റിസ് ബി.വി നാഗരത്ന വ്യക്തമാക്കി. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!