മത്സരാർഥി വീണു പരിക്കേറ്റു; സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ വാക്കുതർക്കം

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ പ്രതിഷേധം. കാര്‍പ്പെറ്റില്‍ തെന്നിവീണ് കോല്‍ക്കളി മത്സരാര്‍ഥിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരാര്ഥികളും സംഘാടകരും പ്രതിഷേധിക്കുകയാണ്
ഗുജറാത്തി സ്കൂളിലെ ബേപ്പൂർ വേദിയിലാണ് സംഭവം. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സബ് ജില്ലയിൽ നിന്നുള്ള വിദ്യാർഥിക്കാണ് പരിക്കേറ്റത്. വാക്ക്തർക്കം കടുത്തതോടെ ഹൈസ്കൂൾ വിഭാഗം മത്സരം നിർത്തിവച്ചു.
വേദിയില്‍ വിരിച്ച മാറ്റ് നീക്കം ചെയ്യണമെന്നാണ് മത്സരാര്‍ഥികളുടെ ആവശ്യം.