സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

Share our post

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് തു​ട​ക്ക​മാ​വും. പ്ര​ധാ​ന​വേ​ദി​യാ​യ വെ​സ്റ്റ് ഹി​ല്‍ ക്യാ​പ്റ്റ​ന്‍ വി​ക്രം മൈ​താ​നി​യി​ല്‍ രാ​വി​ലെ 8.30ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ കെ.​ജീ​വ​ന്‍ ബാ​ബു പ​താ​ക ഉ​യ​ര്‍​ത്തും.

10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ച​ട​ങ്ങ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​ അ​ധ്യ​ക്ഷ​നാ​കും.

സാ​ധാ​ര​ണ ഒ​രാ​ഴ്ച വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക​ലോ​ത്സ​വം ഇ​ക്കു​റി അ​ഞ്ച് ദി​വ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​വും. സം​സ്ഥാ​ന​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 14,000ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. 24 വേ​ദി​ക​ളി​ലാ​യി​ട്ടാ​കും ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ക.

സ​മാ​പ​ന സ​മ്മേ​ള​നം ഏ​ഴി​ന് വെെകുന്നേരം നാ​ലി​ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി സ​മ്മാ​ന​വി​ത​ര​ണം നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. മ​ന്ത്രി കെ.​രാ​ജ​ന്‍ സു​വ​നീ​ര്‍ പ്ര​കാ​ശ​നം ചെ​യ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!