മലബാറിക്കസ് മ്യൂസിക് ബാൻഡിന്റെ മെഗാഷോ: പോസ്‌റ്റർ പ്രചാരണം തുടങ്ങി

പയ്യന്നൂർ: ദേശാഭിമാനി 80–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശാഭിമാനിയും ദൃശ്യ പയ്യന്നൂരും പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന മലബാറിക്കസ് മ്യൂസിക് ബാൻഡ്’ മെഗാഷോയുടെ പോസ്‌റ്റർ പ്രചാരണം ടി. ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനംചെയ്‌തു.
മുൻ എം.എൽ.എ ടി. വി രാജേഷ്, നഗരസഭ വൈസ് ചെയർമാൻ പി. വി കുഞ്ഞപ്പൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ .ശിവകുമാർ, ദേശാഭിമാനി കണ്ണൂർ യൂണിറ്റ് മാനേജർ സജീവ് കൃഷ്‌ണൻ, സംഘാടക സമിതി കോ–-ഓഡിനേറ്റർ പി .വി സുധീർ, ദൃശ്യ പ്രസിഡന്റ് അഡ്വ. കെ .വി ഗണേശൻ എന്നിവർ സംസാരിച്ചു.
സിനിമാ പിന്നണി ഗായകരായ സിതാര കൃഷ്‌ണകുമാറും വിധു പ്രതാപും നയിക്കുന്ന മലബാറിക്കസ് മ്യൂസിക് ബാൻഡിേന്റെ മെഗാഷോ ഞായർ വൈകിട്ട് 5.30ന് പയ്യന്നൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ സ്‌റ്റേഡിയത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും.
സി.പി.ഐ .എം കണ്ണൂർ ജില്ലാ സെക്രട്ടറി എം .വി ജയരാജൻ അധ്യക്ഷനാകും. കാസർകോട് ജില്ലാ സെക്രട്ടറി എം .വി ബാലകൃഷ്‌ണൻ മുഖ്യാതിഥിയാകും. പയ്യന്നൂർ പെരുമ ആദരം പരിപാടിയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, സിനിമാ ഛായാഗ്രാഹകൻ കെ യു മോഹനൻ, ഐ.എസ്ആർ.ഒ റിട്ട. സയന്റിസ്‌റ്റ് ഡോ. പി കുഞ്ഞികൃഷ്‌ണൻ എന്നിവരെ ആദരിക്കും.