കൂട്ടബലാത്സംഗക്കേസ്: പ്രതിയായ സി.ഐ ഇന്ന് പോലീസ് മേധാവിക്കുമുന്നില്‍ വിശദീകരണം നല്‍കണം

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതി ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ. പി.ആര്‍. സുനുവിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ പോലീസ് മേധാവി നോട്ടീസ് നല്‍കി. ചൊവ്വാഴ്ച 11-ന് പോലീസ് മേധാവിയുടെ ചേംബറിലെത്തി സര്‍വീസില്‍നിന്ന് പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാണ് നിര്‍ദേശം.
നേരത്തേ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും സുനു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തുടര്‍ന്ന്, ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദേശം. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 31-ന് സുനു പോലീസ് മേധാവിക്ക് ഇ-മെയില്‍ വഴി വിശദീകരണംനല്‍കി.