സർവകലാശാലകളിൽ ഒഴിവുള്ള അധ്യാപക തസ്തികകൾ നികത്തണം -യു.ജി.സി.

Share our post

ന്യൂഡൽഹി: സർവകലാശാലകളിൽ ഒഴിവുള്ള അധ്യാപകതസ്തികകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.) അധ്യക്ഷൻ എം. ജഗദീഷ് കുമാർ.

കേന്ദ്രസർവകലാശാലകളിൽ ആകെ 18,956 സ്ഥിരം അധ്യാപകതസ്തികകളാണുള്ളത്. ഇതിൽ 6180 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.

താത്‌കാലിക അധ്യാപകരെ ഉപയോഗിച്ചാണ് പലയിടത്തും അധ്യാപനം നടത്തുന്നത്. ഇതൊഴിവാക്കണം. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ സ്ഥിരം അധ്യാപക തസ്തികകളിൽ നിയമനങ്ങൾ വേഗത്തിലാക്കണമെന്നും ജഗദീഷ് കുമാർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!