ലൈബ്രറികൾ സമൂഹത്തിൽ വലിയ മാറ്റം കൊണ്ടുവരണം: പിണറായി വിജയൻ

Share our post

കണ്ണൂർ: ലൈബ്രറികൾ സമൂഹത്തിൽ വലിയ മാറ്റങ്ങളും അദ്ഭുതവും കൊണ്ടുവരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ടുണ്ടായതുപോലുള്ള ചർച്ചകളും സാമൂഹിക ഇടപെടലുകളും ഇപ്പോൾ വായനശാലകളിൽ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറികൾ ഇല്ലാത്ത വാർഡുകളിൽ അവ സ്ഥാപിച്ച് ഒരു വാർഡിന് ഒരു ലൈബ്രറി യാഥാർഥ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ.വി.ശിവദാസൻ എംപി അധ്യക്ഷനായി. മന്ത്രി ഡോ.ആർ ബിന്ദു, ജില്ലയിലെ പുതിയ 100 ലൈബ്രറികളുടെ ഉദ്ഘാടന പ്രഖ്യാപനം നടത്തി. ദ് ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പ് ഡയറക്ടർ എൻ.റാം പ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, എം.വി.ജയരാജൻ, പ്രബീർ പുർകായസ്ത, ടി.കെ.ഗോവിന്ദൻ, പി.കെ.വിജയൻ, ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണൻ, പ്രമോദ് വെള്ളച്ചാൽ എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ സർവകലാശാലയുടെ സഹകരണത്തോടെ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റ്, ലൈബ്രറി കൗൺസിൽ എന്നിവ ചേർന്നാണ് ലൈബ്രറി കോൺഗ്രസ് സംഘടിപ്പിക്കുന്നത്. നാളെ സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!