കലോത്സവം ആര്‍ഭാടത്തിന് വേദിയാക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വി .ശിവന്‍കുട്ടി

Share our post

കലോത്സവം ആര്‍ഭാടത്തിന് വേദിയാക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി.കലോത്സവത്തിന് സ്റ്റേജ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കലോത്സവം നടക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ അപ്പീല്‍ കമ്മിറ്റി കാണും. ഇതില്‍ എങ്ങനെ മാറ്റം വരുത്താമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കഴിവതും അപ്പീലുകള്‍ കുറയ്ക്കണം. കലോത്സവ മാന്വല്‍ പുതുക്കുന്ന കാര്യം പരിഗണയിലാണ്. അടുത്ത വര്‍ഷം മുതല്‍ അപ്പീലുകള്‍ നിയന്ത്രിക്കാന്‍ ക്രമീകരണം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യം. പരാജയം ഉള്‍ക്കൊള്ളാന്‍ രക്ഷിതാക്കള്‍ മക്കളെ സജ്ജരാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കും.

കലോത്സവങ്ങള്‍ ആര്‍ഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുത്.ദരിദ്ര ചുറ്റുപാടുകളില്‍ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികള്‍ക്കും ഭാരിച്ച ചിലവുകള്‍ താങ്ങാന്‍ സാധിക്കാറില്ല. ഇക്കാര്യം കൂടി അപ്പീലുകളുമായി കോടതിയില്‍ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ മനസിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!