കേളകത്ത് ലീഗൽ സർവീസസ് അതോറിറ്റി മൊബൈൽ ലോക് അദാലത്ത് നടത്തി

കേളകം:ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കൊട്ടിയൂർ,കേളകം പഞ്ചായത്തുകൾക്കായി പ്‌സഞ്ചരിക്കുന്ന ലോക് അദാലത്ത് കേളകത്ത് നടത്തി. പഞ്ചായത്ത് ഹാളിൽ അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷയായി.
കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, സെക്രട്ടറി കെ.സത്യൻ,പേരാവൂർ ട്രൈബൽ ഓഫീസർ സിജു ലൂക്കോസ്, കേളകം വില്ലേജ് ഓഫീസർ ജോമോൻ മാത്യു, എ.സി.അനീഷ്, അഡ്വ.എം.വി.ശ്രീലേഖ, പ്രദീപൻ തില്ലങ്കേരി എന്നിവർ സംസാരിച്ചു.
അതിർതർക്കം, വഴി പ്രശ്‌നം, മരംമുറി, കുടുംബ പ്രശ്‌നം, ബാങ്ക് ലോൺ, പഞ്ചായത്ത് സംബന്ധമായവവിവിധ പരാധികൾ പരിഗണനക്ക് വന്നു. തീർപ്പാകാത്തത് തുടർ നടപടികൾക്കായി ലീഗൽ സർവീസസ് ഓഫീസിലേക്ക് കൈമാറി.പാരാലീഗൽ വോളന്റിയർമാരായ വാഴയിൽ ഭാസ്‌ക്കരൻ, എം.സി.രഘുനാഥ്, കെ.പി.പവിത്രൻ, എം.അമൃത,കെ.അനിഷ,കെ.സുധീർ,പുഷ്പരാജൻ എന്നിവർ നേതൃത്വം നൽകി.ചൊവ്വാഴ്ചപേരാവൂർ മേഖലയിലെ അദാലത്ത് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.