Breaking News
കേരളത്തിലേക്ക് കടന്ന് ബഫർസോൺ രേഖപ്പെടുത്തിയ കർണാടകയുടെ നടപടി: സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: കർണാടകയിലെ വനത്തിന്റെ ബഫർസോണായി കേരളത്തിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂർ കളക്ടറാണ് റൂറൽ പൊലീസ് മേധാവിയോട് വിശദാംശങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.കഴിഞ്ഞദിവസമാണ് കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിൽ കടന്നുകയറി കർണാടക പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തിയത്. അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് കേരളത്തിലേക്ക് കടന്നുകയറി ബഫർ സോൺ അടയാളപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
കർണാടകയിലുളള ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണായാണ് കണ്ണൂർ കളിതട്ടുംപാറയിലെ രണ്ടര കിലോമീറ്റർ വരുന്ന ജനവാസ മേഖലയും ഒന്നര കിലോമീറ്റർ കേരളത്തിലെ വനഭൂമിയും കടന്ന് രണ്ടാംകടവ്-കളിതട്ടുംപാറ റോഡിൽ അടയാളപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആകെ കർണാടകയുമായി വനാതിർത്തി പങ്കിടുന്ന പാലത്തിൻകടവുമുതൽ കളിതട്ടുംപാറ വരെ ഒൻപത് കിലോമീറ്റർ സ്ഥലത്ത് ആറിടങ്ങളിലായാണ് കർണാടക ചുവന്ന ചായം കൊണ്ട് രേഖപ്പെടുത്തൽ നടത്തിയത്.
അതേസമയം, ഈ പ്രദേശങ്ങളിൽ കണ്ടെത്തിയ അടയാളങ്ങളെക്കുറിച്ച് അറിയില്ല എന്നാണ് കുടക് കലക്ടറും മടിക്കേരി ഡിഎഫ്ഒയും വ്യക്തമാക്കുന്നത്. ഇതിനെത്തുടർന്നാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്.രേഖപ്പെടുത്തൽ കണ്ടതോടെ ഈ മേഖലയിലെ മുന്നൂറോളം കുടുംബങ്ങൾ ഭയപ്പാടിലായി. ജനവാസ മേഖലയ്ക്കും പഞ്ചായത്ത് റോഡുകൾക്കും പുറമേ ബാരാപോൾ ജലവൈദ്യുത പദ്ധതിയും പവർഹൗസും കെഎസ്ടിപി റോഡും ഇതോടെ ബഫർസോൺ മേഖലയിലാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
നാല് ദിവസങ്ങളായി സ്ഥലവാസികളുടെ ശ്രദ്ധ വരാത്ത തരത്തിലാണ് ഉദ്യോഗസ്ഥരെത്തി അടയാളപ്പെടുത്തൽ നടത്തിയത്. മുൻപ് കേരളത്തിലെ സ്വകാര്യ ഭൂമിയടക്കമുളള സ്ഥലങ്ങളിൽ 2017ൽ കർണാടക പരിസ്ഥിതി ലോല മേഖലയെന്ന് അടയാളപ്പെടുത്തിയിരുന്നു.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്