പുതുവർഷാഘോഷം ലക്ഷ്യമാക്കി ലഹരി കച്ചവടം; 6.31 കോടിയുടെ മയക്കുമരുന്നുമായി വിദേശ പൗരന്മാർ ഉൾപ്പെടെ എട്ടുപേർ പിടിയിൽ

Share our post

ബംഗളൂരു: ആറര കോടിയുടെ മയക്കുമരുന്നുമായി രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ എട്ടുപേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലാണ് സംഭവം. പുതുവത്സര പാർട്ടികളിൽ മയക്കുമരുന്ന് വിൽക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

പുതുവത്സര പാർട്ടികളിൽ മയക്കുമരുന്ന് വിതരണം നടക്കാൻ സാദ്ധ്യതയുള്ളതിനാൽ ഒരു മാസത്തിലേറെയായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ആറുപേരെയാണ് മയക്കുമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നൈജീരിയൻ സ്വദേശികളായ യുവാക്കളിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് കണ്ടെത്തി.

സംഭരിച്ച മയക്കുമരുന്ന് സൂക്ഷിച്ച് പുതുവത്സരാഘോഷത്തിനിടെ അമിതവിലയ്ക്ക് വിൽപന നടത്തുന്നതിന് പ്രതി കോതനൂരിൽ വീട് വാടകയ്‌ക്കെടുത്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!