ആധാരമെഴുത്തുകാർ പേരാവൂരിൽ പ്രതിഷേധ ധർണ നടത്തി

പേരാവൂർ: സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ടെമ്പ്‌ളേറ്റ് പരിഷ്‌ക്കരണ നടപടിക്കെതിരെ ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സബ് രജിസ്ട്രാഫിസിന് മുൻപിൽ ധർണ്ണ നടത്തി.
കർഷക സംഘം സംസ്ഥാന നേതാവ് അഡ്വ.കെ. ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.പി കെ സുലോചന അധ്യക്ഷത വഹിച്ചു. സന്തോഷ്, പി. വി. രാഘവൻ , മിനി എന്നിവർ സംസാരിച്ചു