Connect with us

Breaking News

UGC-NET: ഇപ്പോള്‍ അപേക്ഷിക്കാം, പരീക്ഷ ഫെബ്രുവരി 21 മുതല്‍

Published

on

Share our post

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ്‌ ഏജന്‍സി നടത്തുന്ന ദേശീയ അധ്യാപക യോഗ്യതാപരീക്ഷയായ യുജിസി-നെറ്റ് 2023 പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 10 വരെ ആണ് പരീക്ഷ.

വിശദവിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും ugcnet.nta.nic.in സന്ദര്‍ശിക്കുക. 2023 ജനുവരി 17 വൈകിട്ട് 5 മണി വരെ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാം.

83 വിഷയങ്ങളിലായി നടത്തുന്ന പരീക്ഷ ഓണ്‍ലൈന്‍ രീതിയിലാണ് നടത്തുക. രാവിലെ 9 മുതല്‍ 12, ഉച്ചയ്ക്ക് 3 മുതല്‍ 6 എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായിട്ടായിരിക്കും പരീക്ഷ നടക്കുക. ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷ എഴുതാം.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!