Connect with us

Breaking News

സീനിയോറിറ്റി ലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ജില്ലയിൽ നിലവിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്തുവരുന്ന പാർട്ട് ടൈം ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സ്ഥിരമായി നിയമനം നൽകപ്പെട്ട് നിരീക്ഷണകാലം തൃപ്തികരമായി പൂർത്തീകരിച്ചവരും ഇതുവരെയും സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടാത്തവരും ക്ലാസ്-4 തസ്തികയിലെ ക്ലാസ്-4 കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സമ്മതമുള്ളവരുമായ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ നിശ്ചിത പ്രൊഫോർമയിലുള്ള പട്ടിക സമ്മതപത്ര സഹിതം ബന്ധപ്പെട്ട വകുപ്പ് ജില്ലാ ഓഫീസർമാർ ജനുവരി 15നകം കലക്ടറേറ്റിൽ ലഭ്യമാക്കണം.

നിശ്ചിത പ്രഫോർമയിലുള്ള റിപ്പോർട്ടും ഇതോടൊപ്പം സമർപ്പിക്കണം. പ്രഫോർമയും വിശദാം


Share our post

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!