ഗര്‍ഭസ്ഥശിശുവിന്റെ മരണത്തില്‍ ‘ദൂരൂഹത’; സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി
കൊച്ചി: മൂവാറ്റുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ സംശയമുന്നയിച്ച് കുട്ടിയുടെ ബന്ധുക്കള്‍. ആസ്പത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി.
മൃതദേഹം ഖബറടക്കിയിരുന്ന പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ രാവിലെ ഒന്‍പത് മണിയോടെയാണ് നടപടികള്‍ ആരംഭിച്ചത്. മൂവാറ്റുപുഴ തഹസില്‍ദാര്‍ കെ.എ. സതീശന്‍, മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എന്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതിയാണ് ചികിത്സതേടി പുന്നോപടി സ്വദേശിയായ യുവതി സബൈന്‍ ആസ്പത്രിയിലെത്തിയത്. കുട്ടിക്ക് അനക്കമില്ലാതിരുന്നിട്ടും വേണ്ട ചികിത്സ ലഭിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. ആരോഗ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.