Connect with us

Breaking News

അയ്യൻകുന്നിലെ ജനവാസ കേന്ദ്രത്തിലേക്ക് കർണാടക; ആശങ്കയോടെ മലയോരം

Published

on

Share our post

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ കേന്ദ്രങ്ങളിലേക്കു കടന്നു കർണാടകയുടെ പ്രതിനിധികൾ പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്താൻ തുടങ്ങിയതിന്റെ ആശങ്കയിലാണ് പ്രദേശവാസികളെല്ലാം. ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയ ഭേദമന്യെയും സണ്ണി ജോസഫ് എം.എൽ.എ നിയമസഭയിലും ബ്രഹ്മഗിരി ബഫർ സോൺ ഭീഷണി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജൂണിൽ മാധ്യമങ്ങൾ കൃത്യമായ നിരീക്ഷണങ്ങൾ നിരത്തിയും ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ, കേരള സർക്കാർ കർണാടകയുമായി ആശയ വിനിമയം നടത്തി കേരളത്തിന്റെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി എടുക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിയില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്ക ഉയർത്തി അടയാളപ്പെടുത്തൽ തുടങ്ങിയത്.
6 ഇടത്ത് അടയാളപ്പെടുത്തൽ

അയ്യൻകുന്നിൽ റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി 128.43 കോടി രൂപ ചെലവിൽ നവീകരണം നടത്തിക്കൊണ്ടിരിക്കുന്ന കെ.എസ്ടി.പി റോഡിൽ പാലത്തിൻകടവ് പള്ളിക്ക് അടുത്തു മുതൽ പൊട്ടിച്ചപ്പാറ, ചേന്നപ്പള്ളി ഷാജിയുടെ വീടിന് സമീപം, ബാരാപോൾ പവർ ഹൗസിന് സമീപം, മാക്കണ്ടി ക്ഷേത്രം റോഡ്, കളിതട്ടുംപാറ എന്നിവിടങ്ങളിലാണ് ചുവന്ന പെയിന്റടിച്ച് അക്ഷരവും നമ്പറും രേഖപ്പെടുത്തിയത്. ഇതോടെ 300 കുടുംബങ്ങളും 500 ഓളം പേരുടെ ഭൂമിയും പരിസ്ഥിതി ലോല മേഖലാ ഭീഷണിയിലായി. ബാരാപോൾ ജലവൈദ്യുതിയുടെയും പവർ ഹൗസിന്റെയും പ്രവർത്തനങ്ങളും ആശങ്കയിലാണ്.കളിതട്ടുംപാറയിൽ വിശുദ്ധ അൽഫോൻസാ കുരിശുപള്ളിക്കു സമീപം ടാർ റോഡിലാണ് അടയാളപ്പെടുത്തൽ.

യൂത്ത് കോൺഗ്രസ് മായ്ച്ചു

കളിതട്ടുംപാറയിൽ കേരളത്തിന്റെ മണ്ണിൽ കർണാടക നടത്തിയ സർവേയിലും അടയാളപ്പെടുത്തലിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. റോഡിൽ കർണാടക രേഖപ്പെടുത്തിയ അക്ഷരങ്ങളും നമ്പറും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു മായ്ച്ചു. സമരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.എസ്.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.

ആരുടെയും ശ്രദ്ധയിൽപ്പെടാതെ അടയാളപ്പെടുത്തൽ

കഴിഞ്ഞ 4 ദിവസങ്ങൾക്കിടെ ഏതെങ്കിലും സമയത്തായി പ്രദേശവാസികളുടെ ശ്രദ്ധയിൽ അധികം പെടാത്ത തരത്തിലാണ് അടയാളപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബ്രഹ്മഗിരി വന്യജീവി സങ്കേതം അധികൃതരും അടയാളപ്പെടുത്തൽ സംബന്ധിച്ചു സ്ഥിരീകരണം നൽകിയിട്ടില്ല. ഇന്നലെ രാവിലെ 6 ന് വനാതിർത്തിയിൽ ബാരാപ്പുഴ തീരത്തു കൂടി ഡ്രോൺ പറത്തിയിരുന്നതായും പ്രദേശവാസികൾ പറഞ്ഞു.

ബഫർ സോൺ സംബന്ധിച്ച 2017 ൽ പുറത്തിറക്കിയ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം ഭൂപടത്തിൽ കേരളത്തിന്റെ കൊട്ടിയൂർ നിക്ഷിപ്ത വനവും കർണാടക വനാതിർത്തിയിലുള്ള കേരളത്തിൽപെടുന്ന സ്വകാര്യ ഭൂമിയും കാണിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് രേഖപ്പെടുത്തൽ ആരംഭിച്ചിട്ടുള്ളതെന്നാണു നിഗമനം. കേരളത്തിലെ സ്വകാര്യ ഭൂമി ഉൾപ്പെടുന്ന പ്രദേശമൊഴികെയുള്ള സ്ഥലങ്ങളിൽ 2017ൽ തന്നെ കർണാടക പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തിയിരുന്നു. ഒരു കിലോമീറ്റർ എന്ന കണക്കിലാണിത്.

ബഫർ സോൺ രേഖപ്പെടുത്തൽ നടത്തിയിട്ടില്ലെന്ന് കർണാടക

മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം പരിധിയിൽ കേരളത്തിൽ ബഫർ സോൺ സ്ഥലം നിശ്ചയിച്ചു രേഖപ്പെടുത്താൻ കർണാടക വനം വകുപ്പ് ആരെയെങ്കിലും നിയോഗിക്കുകയോ, തങ്ങൾ നേരിട്ടു ഇക്കാര്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നു കേരളത്തെ അറിയിച്ചു. നിജസ്ഥിതി തേടി കണ്ണൂർ ഡിഎഫ്ഒ ബന്ധപ്പെട്ടപ്പോൾ മടിക്കേരി ഡിഎഫ്ഒ നൽകിയ മറുപടിയാണിത്. സണ്ണി ജോസഫ് എംഎൽഎ കണ്ണൂർ കലക്ടറോട് ആവശ്യപ്പെട്ടത് അനുസരിച്ചു അദ്ദേഹം ആണു അന്വേഷണത്തിനു കണ്ണൂർ ഡിഎഫ്ഒയെ ചുമതലപ്പെടുത്തിയത്.

“ഞാൻ വീട്ടിലുള്ളപ്പോൾ കേരള റജിസ്ട്രേഷൻ കാർ അതിർത്തി ഭാഗത്തേക്കു പോകുന്നതു കണ്ടു. പിന്നീട് റോഡിൽ എഴുതുന്നതു കണ്ടു. എന്താണെന്നു തിരക്കിയപ്പോൾ വനത്തിലെ മലയുടെ പൊക്കം കണക്കാക്കാനുള്ള പരിശോധനയാണെന്നു പറഞ്ഞു.” – ജിനു കറുകത്തറ, കളിതട്ടുംപാറ.

“കേരളത്തിന്റെ വനം മന്ത്രി, അഡീഷനൽ പിസിസിഎഫ്, കലക്ടർ എന്നിവരോടു നേരിൽ പ്രശ്നത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തി. നേരത്തേ നിയമസഭയിൽ ഈ പ്രശ്നം ഞാൻ ഉന്നയിച്ചതാണ്. യഥാസമയം കാര്യങ്ങളിൽ ഇടപെടൽ നടത്താത്ത അനാസ്ഥയും കർണാടകയ്ക്ക് സഹായകമായി.കർണാടക സർക്കാരുമായി ആശയ വിനിമയം നടത്തി കേരളത്തിന്റെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ സുപ്രീംകോടതിയിൽ ഹർജി നൽകിക്കണം.” – സണ്ണി ജോസഫ് എംഎൽഎ

“കർണാടകയുടെ നടപടി ഗൗരവത്തോടെയാണു കാണുന്നത്. ജനവാസ കേന്ദ്രങ്ങളെ ആശങ്കയിലാക്കിയ നടപടിയാണിത്. ജനവാസ കേന്ദ്രത്തിൽ ഒരിഞ്ചു ഭൂമി പോലും പരിസ്ഥിതി ലോല മേഖലയാക്കി പ്രഖ്യാപിക്കപ്പെടാതിരിക്കാൻ കേരള സർക്കാർ ഇടപെടൽ നടത്തണം.” – കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (പ്രസിഡന്റ്, അയ്യൻകുന്ന് പഞ്ചായത്ത്)


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!