കൺകറൻറ് ഓഡിറ്റ്: ത്രൈമാസ റിപ്പോർട്ട് സംസ്ഥാനതല പ്രസിദ്ധീകരണം രണ്ടിന്
കൺകറൻറ് ഓഡിറ്റ് നഗരസഭാ കാര്യാലയങ്ങളുടെ ത്രൈമാസ പ്രവർത്തനാവലോകന റിപ്പോർട്ട് സംസ്ഥാനതല പ്രസിദ്ധീകരണം ജനുവരി രണ്ടിന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ധനകാര്യ വകുപ്പ് മന്ത്രി കെ .എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്യും.
തലശ്ശേരി നഗരസഭ ചെയർപേഴ്‌സൻ കെ എം ജമുനാറാണി ടീച്ചർ റിപ്പോർട്ട് ഏറ്റുവാങ്ങും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനാവും.
കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി. പി ദിവ്യ മുഖ്യപ്രഭാഷണം നടത്തും.