ബൈക്ക് മോഷണം: യുവാവ്​ അറസ്റ്റിൽ

Share our post

കൊ​ല്ലം: റെ​യി​ൽ​വേ റ​ണ്ണി​ങ് റൂ​മി​നു സ​മീ​പ​ത്തു​നി​ന്ന് മോ​ട്ടോ​ർ ബൈ​ക്ക് മോ​ഷ്​​ടി​ച്ച​യാ​ൾ പി​ടി​യി​ൽ. മ​രു​ത്ത​ടി ക​ന്നി​മേ​ൽ ച​ട​യ​ൻ ത​റ തെ​ക്ക​തി​ൽ പ്രി​ൻ​സാ​ണ്​ (24) കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മ​ങ്ങാ​ട് വ​ലി​യ​വി​ള തെ​ക്ക​തി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​ന്‍റെ ബൈ​ക്കാ​ണ് ഈ ​മാ​സം 17ന് ​മോ​ഷ​ണം പോ​യ​ത്. റെ​യി​ൽ​വേ റ​ണ്ണി​ങ് റൂ​മി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ന്ന സ​ന്തോ​ഷ് റോ​ഡ​രി​കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഹ​നം ത​ന്ത്ര​പ​ര​മാ​യി അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും മ​റ്റ് സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല്ലം ഈ​സ്റ്റ് ഇ​ൻ​സ്​​പെ​ക്ട​ർ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!