ഓൾ ഇൻഡ്യ ഇന്റർ യൂണിവേഴ്‌സിറ്റി അമ്പെയ്ത്ത്; മിക്‌സഡ് ഇനത്തിൽ പേരാവൂർ സ്വദേശിക്ക് വെള്ളി മെഡൽ

Share our post

പേരാവൂർ: പഞ്ചാബിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജ്‌ഗോപാലിനു ഇന്ത്യൻ റൗണ്ട് മിക്‌സ്ഡ് ടീമിനത്തിൽ വെള്ളി മെഡൽ.കോഴിക്കോട് യൂണിവേഴ്‌സിറ്റിയെ പ്രതിനിധികരിച്ച ദശരഥിന്റെ പങ്കാളി മാള കാർമൽ കോളേജ് വിദ്യാർത്ഥിനി കെ.ജെ.ജസ്‌നയാണ്.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ മിനി ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ വെള്ളിമെഡൽ നേടി ദേശിയചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ദശരഥ് കഴിഞ്ഞ 12 വർഷമായി കേരള ടീമിനെ പ്രതിനിധികരിച്ച് ദേശിയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.

ദശരഥ് പങ്കെടുക്കുന്ന നാലാമത് ഓൾ ഇന്ത്യ ഇൻറ്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പാണിത്.എടത്തൊട്ടിയിലെ കുഞ്ഞിംവീട്ടിൽ രാജഗോപാൽ സീമ ദമ്പതികളുടെ മകനാണ് ദശരഥ്.ദേശിയ അമ്പെയ്ത്ത് താരങ്ങളായ സിദ്ധാർഥ് രജഗോപാൽ, ഋഷിക രാജഗോപാൽ, അഭിമന്യു രജഗോപാൽ എന്നിവർ സഹോദരങ്ങളാണ്.

പേരാവൂർ മേഖലയിൽ നിന്ന് നിരവധി കുട്ടികൾ അമ്പെയ്ത്തിൽ ഉന്നത വിജയം നേടിയിട്ടുണ്ട്.ഇവർക്ക് കൊൽക്കത്ത ടാറ്റ സ്റ്റീൽ അക്കാദമിയിൽപരിശീലനം ലഭിക്കാനുള്ള ശ്രമം സ്‌പോർട്‌സ് കൗൺസിലിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും കുട്ടികളെ സഹായിക്കാൻ സ്‌പോൺസർമാർ മുന്നോട്ടു വന്നാൽ ഗുണം ചെയ്യുമെന്നും ജില്ലാ അമ്പെയ്ത്ത് അസോസിയേഷൻ സെക്രട്ടി തങ്കച്ചൻ കോക്കാട്ട് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!