ക്ഷേമനിധി കുടിശിക: ക്യാമ്പ് സിറ്റിങ്

മലബാർ ദേവസ്വം ബോർഡിന് കീഴിലെ മലബാർ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നു. ഇതിനായി ജനുവരി 12ന് രാവിലെ 10.30 മുതൽ ജില്ലയിലെ പിള്ളയാർ കോവിലിൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും.
കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ ക്ഷേത്രഭാരവാഹികൾ ക്ഷേത്രവിഹിതം നിർബന്ധമായും അടക്കണം.ക്ഷേമനിധിയിൽ അംഗത്വമെടുക്കാനായി ക്ഷേത്രജീവനക്കാർക്ക് മെമ്പർഷിപ്പിനുള്ള അപേക്ഷയും സമർപ്പിക്കാം.
ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പള പട്ടികയുടെ പകർപ്പും അപേക്ഷയോടൊപ്പം ഹാജരാക്കണം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പള പട്ടികയുടെ പകർപ്പ് ഹാജരാക്കണം.
ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാർക്ക് ഇനിമുതൽ അംഗത്വം അനുവദിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.